ട്രിപ്പൊളി: ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍കോസി അടക്കമുള്ള മുതിര്‍ന്ന നാറ്റോ നേതാക്കള്‍ ആദ്യവട്ട ചര്‍ച്ചക്കായി ലിബിയയിലെത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. നാഷണല്‍ ട്രാന്‍സിഷന്റെ കൗണ്‍സില്‍ നേതാക്കളുമായും മറ്റു ഗദ്ദാഫി വിരുദ്ധ പ്രമുഖരുമായും അവര്‍ കൂടിക്കാഴ്ച നടത്തും. നാറ്റോ നേതാക്കള്‍ സുരക്ഷിതരായിരിക്കുമെന്ന് നാഷണല്‍ ട്രാന്‍സിഷണല്‍ കൗണ്‍സില്‍ തലവന്‍ മുസ്തഫ അബ്ദുള്‍ ജലീല്‍ വ്യക്തമാക്കി. ട്രിപ്പൊളിയിലെത്തുന്ന നേതാക്കള്‍ പിന്നീട് വിമതശക്തികേന്ദ്രമായ ബെന്ഗാഴിയിലെത്തും. അവിടുത്തെ സ്വാതന്ത്ര്യ ചത്വരത്തില്‍ പ്രസംഗങ്ങളുണ്ടാവും. ഫ്രഞ്ച് പ്രസിഡന്റിനൊപ്പം ലിബിയക്കെതിരെ പട്ടാള നടപടി സ്വീകരിക്കാന്‍ അദ്ദേഹത്തെ സ്വാധീനിച്ച ബെര്‍നാര്‍ഡ് ഹെന്റി ലെവിയുമുണ്ടാകുമെന്ന് കരുതപ്പെടുന്നു.
ഇതിനിടെ ബ്രിട്ടണ് ലിബിയക്ക് സഹായം തുടരണമെന്ന കരടുപ്രമേയം ഐക്യരാഷ്ട്ര സമിതിക്കു നല്‍കിയിട്ടുണ്ട്. രാജ്യത്ത് എന്‍ടിസിയുടെ ആധിപത്യം തങ്ങളെ സന്തോഷിപ്പിക്കുന്നതായി അമേരിക്ക പ്രതികരിച്ചു. ലിബിയന്‍ പൗരന്മാരെ രക്ഷിക്കാനുള്ള ഐക്യരാഷ്ട്രസഭയുടെ നിര്‍ദ്ദേശപ്രകാരം നാറ്റോ സേന വ്യോമാക്രമണം നടത്തിയിരുന്നു. എന്‍ടിസി തലസ്ഥാനമായ ട്രിപ്പൊളിയില്‍ ആധിപത്യമുറപ്പിച്ചതോടെയാണ് ആഴ്ചകളായി നിശ്ചയിച്ചിരുന്ന നാറ്റോ നേതാക്കളുടെ സന്ദര്‍ശനം ഫ്രഞ്ചുനേതാവിനെ 160 സുരക്ഷ ഭടന്മാര് അനുധാവനം ചെയ്യുന്നതായി വാര്‍ത്താലേഖകര്‍ അറിയിച്ചു. കഴിഞ്ഞ ബുധനാഴ്ച എന്‍ടിസി ആയുധങ്ങള്‍ക്കായി നാറ്റോയുടെ സഹായം തേടിയിരുന്നു. ലിബിയയുടെ തെക്കുഭാഗത്ത് പ്രതികാരത്തിനായി തക്കം പാര്‍ത്ത് മു അമര്‍ ഗദ്ദാഫി ഒളിവിലാണെന്ന് ജലീല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ലിബിയയില്‍നിന്ന് പലായനം ചെയ്യുന്നതിനേക്കാള്‍ മരണമാണ് അഭികാമ്യമെന്നറിയിച്ച ഗദ്ദാഫിയോട് തന്റെ ജന്മനാടായ സിര്ട്ടയോട് പാപങ്ങള്‍ ചെയ്യുന്നതവസാനിപ്പിക്കാന്‍ ഒരു സന്ദേശമയച്ചിട്ടുണ്ട്. ഗദ്ദാഫി അനുകൂല സേനകള്‍ ഇപ്പോഴും സിര്ട്ടെയിലും ബാനിവാലിദ്ദിലും ജഫ്രയിലുമുണ്ട്. പല ഗദ്ദാഫി അനുകൂലികളും സാഭായിലേക്ക് പലായനം ചെയ്തതായി ജലീല്‍ ചൂണ്ടിക്കാട്ടി. ഗദ്ദാഫിയുടെ പട്ടണങ്ങളേയും എണ്ണപ്പാടങ്ങളേയും വൈദ്യുത നിലയങ്ങളേയും അക്രമിക്കാന്‍ പദ്ധതികള്‍ തയ്യാറാക്കുകയാവാമെന്ന് ജലീല്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: