തൃക്കരിപ്പൂറ്‍: ‘ഇസ്ളാമിണ്റ്റെ പേരില്‍ ഇന്ത്യയിലെ ഏറ്റവും വലിയ തട്ടിപ്പ്’ എന്ന തലക്കെട്ടോടെ തൃക്കരിപ്പൂരില്‍ ഫ്ളക്സ്ബോര്‍ഡ്. എ.പി.അബൂബക്കര്‍ മുസ്ള്യാരുടെ നേതൃത്വത്തില്‍ കോഴിക്കോട് നിര്‍മ്മിക്കുന്ന നബിയുടെ മുടി പള്ളിയുടെ സത്യങ്ങള്‍ വരച്ച് കാട്ടിക്കൊണ്ടുള്ള ബോര്‍ഡാണ് തൃക്കരിപ്പൂറ്‍ ടൗണ്‍ ജുമാമസ്ജിദിന് സമീപം സ്ഥാപിച്ചിട്ടുള്ളത്. ഇഖ്ബാല്‍ ജലവാല എന്ന ബോംബെക്കാരന് നബിയുടെ മുടിയാണെന്ന് പറഞ്ഞ് പറ്റിച്ച് അറബിക്ക് വിറ്റ സ്ത്രീകളുടെ നാലെ മുക്കാല്‍ മീറ്ററില്‍ അധികം നീളമുള്ള ചെമ്പിച്ച മുടികെട്ടില് നിന്നാണ് കാന്തപുരത്തിന് അറബി മുടി വെട്ടി കുപ്പിയിലാക്കി കൊടുത്തത് എന്ന് ഫോട്ടോ സഹിതം ഫ്ളക്സ് ബോര്‍ഡില്‍ പറയുന്നു. മുഹമ്മദ് നബിയുടെ മുടിയുടെ നീളം ചെവിക്കുറ്റിവരെ അല്ലെങ്കില്‍ ചുമല്‍വരെ എന്നാണ് ഹദീസിലുള്ളത്. അപ്പോള്‍ പിന്നെ ഇത് ഏത് നബിയുടെ മുടിയാണെന്നും കാന്തപുരത്തിണ്റ്റെ നബി ആണോ എന്നും ഫ്ളക്സില്‍ ചോദിക്കുന്നു. ഈ മുടിക്കെട്ട് അബുദാബിക്കാരന് അറബിക്ക് അടുത്തകാലത്ത് കിട്ടിയതാണെന്നതിണ്റ്റെ തെളിവായി വിവാദ കേശം പ്രവാചകണ്റ്റെതല്ല എന്ന ഖസ്റജി കുടുംബത്തിണ്റ്റെ കത്തും ഫ്ളക്സില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ൧൪൦൦ കൊല്ലമായി ഖസ്റജിയുടെ കുടുംബം പരമ്പരാഗതമായി സൂക്ഷിക്കുന്ന മുടിയാണെന്ന് നബി സ്വപ്നത്തില്‍ വന്ന് ഇത് കാന്തപുരം മുസ്ളിയാര്ക്ക് കൈമാറണമെന്ന് പറഞ്ഞ് കാന്തപുരവും അയാളുടെ ശിങ്കടികളും മര്‍ക്കസ് സമ്മേളനത്തില്‍ പതിനായ്യിരങ്ങളുടെ മുമ്പില്‍ അറബിയെ കൊണ്ടുവന്ന് നടത്തിയ നാടകം പച്ചക്കള്ളമാണെന്ന് തെളിഞ്ഞതായും ബോര്‍ഡില്‍ പറയുന്നു. രാഷ്ട്രീയക്കാരും കച്ചവടക്കാരുമായ നിരവധി വമ്പന്മാര് നേരിട്ടും ബിനാമിയായും തുടങ്ങുന്ന വമ്പന്‍ റിയല്‍ എസ്റ്റേറ്റ് പദ്ധതി, ഫ്ളാറ്റുകള്‍, വില്ലകള്‍, സ്വിമ്മിംഗ്പൂളുകള്‍, ഹോട്ടലുകള്‍, ഷോപ്പിംഗ് കോംപ്ളക്സ്, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവയും കച്ചവടം കൊഴുപ്പിക്കാന്‍ അതിനുനടുവില്‍ ഒരു വ്യാജതിരുമുടിപള്ളിയും എന്ന് ഫ്ളക്സില്‍ പറയുന്നു. ഇതിന് തെളിവായി ഫോട്ടോ സഹിതം നിരവധി തെളിവുകളുമാണ് ഫ്ളക്സ് ബോര്‍ഡില്‍ കൊടുത്തിട്ടുള്ളത്. ബസ്സ്റ്റാണ്റ്റിനോട് ചേര്‍ത്ത് വച്ച ഫ്ളക്സ് ബോര്‍ഡ് നശിപ്പിക്കാതിരിക്കാന്‍ രാത്രി കാലങ്ങളില്‍ എടുത്ത് വയ്ക്കാറുണ്ട്. കേരള നജ്വത്തൂല് മുസ്ളീം, ഐഎസ്എം, എംഎസ്എം എന്നീ സംഘടനയുടെ പ്രവര്‍ത്തകരാണ് ബോര്‍ഡ് സ്ഥാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: