ന്യൂദല്‍ഹി: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദന കേസില്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ഒക്ടോബര്‍ 20 ന് കര്‍ണാടകയിലെ വിചാരണ കോടതിയില്‍ ഹാജരാകണമെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ ദല്‍വീര്‍ ഭണ്ഡാരി, ദീപക് വര്‍മ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചിന്റേതാണ് ഉത്തരവ്.
സുരക്ഷാ കാരണങ്ങളാല്‍ കോടതിക്ക് പുറത്തുള്ള പ്രത്യേക കെട്ടിടത്തില്‍ ജയലളിതയുടെ വാദം കേള്‍ക്കുന്ന കാര്യം വിചാരണകോടതിക്ക് പരിശോധിക്കാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ശരിയായ സാഹചര്യത്തില്‍ തന്നെയാണ് വിചാരണ നടക്കുന്നതെന്ന് കാര്യം ജസ്റ്റിസ് ഉറപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: