ന്യൂദല്‍ഹി: ഉത്തരാഖണ്ഡില്‍ പുതിയ മുഖ്യമന്ത്രിയായി മുതിര്‍ന്ന ബിജെപി നേതാവ് ബി.സി. ഖണ്ഡൂരി സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രിയായിരുന്ന രമേഷ് പൊഖ്റിയാല് നിഷാങ്ക് പാര്‍ട്ടി ചുമതലയിലേക്ക് മാറിയ സാഹചര്യത്തിലാണ് മുന്‍ സൈനിക ജനറല്‍ കൂടിയായ ഖണ്ഡൂരി അധികാരമേറ്റത്.
പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം നിഷാങ്ക് (54) രാജിവെച്ചതോടെ ഖണ്ഡൂരിയെ ബിജെപി നിയമസഭാകക്ഷിയുടെ പുതിയ നേതാവായി തെരഞ്ഞെടുത്തു. ഗവര്‍ണര്‍ മാര്‍ഗരറ്റ് ആല്‍വ സത്യവാചകം ചൊല്ലിക്കൊടുത്തു. 2009 ലെ പൊതുതെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ എല്ലാ സീറ്റുകളിലും തിരിച്ചടി നേരിട്ടതിനെത്തുടര്‍ന്ന് മുഖ്യമന്ത്രിപദത്തില്നിന്ന് ഒഴിഞ്ഞുനില്‍ക്കുകയായിരുന്നു ഖണ്ഡൂരി.
നിഷാങ്ക് മന്ത്രിസഭയിലുണ്ടായിരുന്ന 11 മന്ത്രിമാരും പുതിയ നേതൃത്വത്തില്‍ തുടരും. റേഞ്ചേഴ്സ് ഗ്രൗണ്ടില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ മത്ബര്‍ സിംഗ് കണ്ടാരി, ബന്‍ഷിധര്‍ ഭഗത്, പ്രകാശ് പാന്ത്, ദിവാകര്‍ ഭട്ട്, മദന്‍ കൗശിക്, ത്രിവേന്ദ്രസിംഗ് റാവത്ത്, രാജേന്ദ്ര സിംഗ് ഭണ്ഡാരി, ഗോവിന്ദ് സിംഗ് ബിസ്ത്, വിജയ ബര്‍ത്ത്വാള്‍, ഖജന്ദാസ്, ബല്‍വന്ത് സിംഗ് ദോര്യാല് എന്നിവര്‍ കാബിനറ്റ് മന്ത്രിമാരായും അധികാരമേറ്റു.
പാര്‍ട്ടി തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഐകകണ്ഠേനയാണ് നിഷാങ്കിന് പകരം ഖണ്ഡൂരിയെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചതെന്ന് മുതിര്‍ന്ന ബിജെപി നേതാവ് രാജ്നാഥ്സിംഗ് അറിയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: