കൊച്ചി: പാമോയില്‍ കേസ് പരിഗണിക്കുന്ന തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക ജഡ്ജി പി.കെ.ഹനീഫ എതിരെ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന് പരാതി നല്കിയ പി.സി.ജോര്‍ജിന്റെ നടപടി ഭരണഘടനാവിരുദ്ധമാണെന്ന് വി.ഡി.സതീശന് എം.എല്‍.എ.ശനിയാഴ്ചയാണ് ജോര്‍ജ് ജഡ്ജി പി.കെ.ഹനീഫയ്ക്കെതിരെ പരാതി നല്‍കിയത്. സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എസ്.എച്ച്.കപാഡിയ, കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ് ജെ.ചെലമേശ്വര്‍, തിരുവനന്തപുരം ജില്ലയുടെ ചുമതലയുള്ള ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് പയസ്.സി.കുര്യാക്കോസ് എന്നിവര്‍ക്കും പി.സി.ജോര്‍ജ് പരാതി കൈമാറിയിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: