കൊച്ചി: ലോട്ടറിക്കേസില്‍ ഇന്റര്‍പോളിന്റെ സഹായം തേടി സി .ബി.ഐ. ഭൂട്ടാനിലെ ചില ലോട്ടറി ഉദ്യോഗസ്ഥരെ ചോദ്യംചെയ്യുന്നതിനു സി.ബി.ഐ. വൈകാതെ ഇന്റര്‍പോളിന് അപേക്ഷ നല്‍കും. സാന്റിയാഗൊ മാര്ട്ടിന് കേരളത്തിലെ സിക്കിം, ഭൂട്ടാന് ലോട്ടറികളുടെ വില്‍പ്പനയില്‍ വന്‍ ക്രമക്കേട് നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണം ഭൂട്ടാനിലേയ്ക്ക് വ്യാപിപ്പിക്കാന്‍ സി.ബി.ഐ. തീരുമാനിച്ചത്. അന്വേഷണത്തിനായി ഭൂട്ടാനിലേയ്ക്ക് പോകാനോ അവിടുത്തെ ഉദ്യോഗസ്ഥരെ ചോദ്യംചെയ്യാനോ അവര്‍ക്ക് ഇന്റര്‍പോളിന്റെ അനുവാദം ലഭിക്കേണ്ടതുണ്ട്.കൂടാതെ ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സാന്റിയാഗോ മാര്‍ട്ടിന്റെ ബിസിനസ് പങ്കാളികള്‍ക്ക് സി.ബി. ഐ. നോട്ടീസ് അയച്ചിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: