കണ്ണൂര്‍ : കോണ്‍ഗ്രസ് എം.പി. കെ. സുധാകരനെതിരേ കണ്ണൂര്‍ നഗരത്തില്‍ പോസ്റ്ററുകള്‍. കോണ്‍ഗ്രസ് സംസ്കാരം ഇല്ലാത്തവരില്‍ നിന്നു സംഘടനയെ രക്ഷിക്കണമെന്നാണ് പോസ്റ്ററിലെ ആവശ്യം.
കോണ്‍ഗ്രസിന്റെ പേരിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. ഡി.സി.സി പ്രസിഡന്റ് പി. രാമകൃഷ്ണന് ഉന്നയിച്ച ആരോപണങ്ങള്‍ തന്നെയാണ് പോസ്റ്ററിലുള്ളത്. സജിത്ത് ലാല്‍ കുടുംബ സഹായ ഫണ്ട് മുക്കിയവരെ തിരിച്ചറിയുക, കണ്ണൂരിലെ കോണ്‍ഗ്രസ് നേതൃത്വം ഗൂണ്ട മാഫിയകളുടെ കൈകളിലെത്തിക്കരുത് എന്നീ ആവശ്യങ്ങളാണു പോസ്റ്ററുകളില്‍ ഉള്ളത്.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്ന പേരിലാണ് പോസ്റ്ററുകള്‍ അച്ചടിച്ചത്. ജില്ലയില്‍ വിശാല എ ഗ്രൂപ്പും ഐ ഗ്രൂപ്പും തമ്മിലുള്ള തര്‍ക്കത്തിന്റെ തുടര്‍ച്ചയാണു പോസ്റ്ററുകള്‍ എന്നു റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: