ജെയിനെവ: ശ്രീലങ്കയുടെ ആഭ്യന്തരയുദ്ധത്തിനിടെ ഉണ്ടായ മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ചന്വേഷിക്കാന്‍ ഒരു പ്രമുഖ മനുഷ്യാവകാശ സംഘടന ഐക്യരാഷ്‌ട്രസഭയോട് ആവശ്യപ്പെട്ടു.രാജ്യത്ത് നടക്കുന്ന അന്വേഷണം നീതിപൂര്‍വകമല്ലാത്തതിനാലാണ് ഇത്തരമൊരാവശ്യം സംഘടന ഉയര്‍ത്തുന്നത്.
60 പേജുള്ള റിപ്പോര്‍ട്ടില്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ ദുരന്തമനുഭവിക്കുന്നവര്‍ക്കോ അവരുടെ ബന്ധുക്കള്‍ക്കോ നീതി നല്‍കുവാന്‍ ശ്രമിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തുന്നു. ഇതിനായി നിയോഗിക്കപ്പെട്ട കമ്മീഷന്‍ സാക്ഷിമൊഴികളെ ഉപയോഗിച്ച് കുറ്റക്കാരെ കണ്ടെത്തുന്നില്ലെന്നും സാക്ഷികളുടെ പേരുകള്‍ വെളിപ്പെടുത്താതെ സംരക്ഷിക്കുന്നില്ലെന്നും വ്യക്തികള്‍ക്ക് നീതിലഭിക്കാനുള്ള ഒരു വഴിയും നിര്‍ദ്ദേശിക്കുന്നില്ലെന്നും ആംനെസ്റ്റി കുറ്റപ്പെടുത്തുന്നു.
തിങ്കളാഴ്ച ജെയിനെവയില്‍ ആരംഭിക്കാനിരിക്കുന്ന ഐക്യരാഷ്‌ട്ര മനുഷ്യാവകാശ കമ്മീഷന്‍ യോഗത്തിന് ഏതാനും ദിവസം മുമ്പാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നത്. എന്നാല്‍ ആംനെസ്റ്റിയുടെ റിപ്പോര്‍ട്ട് ഐക്യരാഷ്‌ട്രസഭയിലെ ശ്രീലങ്കന്‍ പ്രതിനിധി നിഷേധിച്ചു. ഐക്യരാഷ്‌ട്രസഭ മനുഷ്യാവകാശ സമിതിക്ക് മുമ്പാകെ വിഷയങ്ങള്‍ അവതരിപ്പിക്കുവാനുള്ള ക്ഷണംആംനെസ്റ്റി സ്വീകരിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഇതിനിടെ, യുദ്ധത്തിലുണ്ടാകുന്ന മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ചന്വേഷിക്കുവാനുള്ള ശ്രമങ്ങളെ ഐക്യരാഷ്‌ട്ര സഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ സ്വാഗതം ചെയ്തു. ഇത്തരമൊരു ഐക്യരാഷ്‌ട്രസഭ പാനല്‍ ശ്രീലങ്കന്‍ പട്ടാളം അകാരണമായി നിരപരാധികള്‍ക്ക്നേരെ വെടിയുതിര്‍ത്തതായും ആശുപത്രികളെപ്പോലും ആക്രമണത്തിനുവിധേയമാക്കിയതായും കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: