കണ്ണൂറ്: 2012൨ നവംബര്‍ 1 മുതല്‍ 11 വരെ കണ്ണാടിപ്പറമ്പ് ശ്രീ ധര്‍മ്മശാസ്താ-ശിവ ക്ഷേത്രാങ്കണത്തില്‍ നടത്താന്‍ തീരുമാനിച്ച അതിരുദ്ര മഹായജ്ഞത്തിണ്റ്റെ മുന്നോടിയായി മൂന്ന് മാസത്തിലൊരിക്കല്‍ നടക്കുന്ന ഏകാദശ രുദ്രം ഈ മാസം 11ന് ക്ഷേത്രാങ്കണത്തില്‍ നടക്കുമെന്ന് സമിതി പ്രസിഡണ്ട് പഞ്ചിക്കല്‍ നാരായണന് പത്രസമ്മേളനത്തില്‍ പറഞ്ഞു. യജ്ഞത്തോടനുബന്ധിച്ച് നടക്കുന്ന ആദ്ധ്യാത്മിക സമ്മേളനത്തില്‍ ഭാരതീയ സംസ്കാരത്തെപ്പറ്റിയും ക്ഷേത്ര സങ്കല്‍പ്പത്തെക്കുറിച്ചും ഗവേഷണ-പ്രചരണങ്ങള്‍ നടത്തുന്ന ഡോ.ടി.പി.ശശികുമാര്‍ മുഖ്യപ്രഭാഷണം നടത്തും. തന്ത്രി കരുവാരത്തില്ലത്ത് പരമേശ്വരന് നമ്പൂതിരി ദീപപ്രോജ്വലനം നടത്തും. കെ.സുധാകരന് എംപി യജ്ഞത്തിണ്റ്റെ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്യും. കീഴേടം രാമന് നമ്പൂതിരി, മുന്നുലം നീലകണ്ഠന് നമ്പൂതിരി എന്നിവര്‍ അനുഗ്രഹഭാഷണം നടത്തും. അഡ്വ. കെ.കെ.ബാലറാം, സി.എം.ശ്രീജിത്ത്, പി.വി.ദാമോദരന്‍, എം.ശ്രീധരന് നമ്പൂതിരി, രവീന്ദ്രനാഥ് ചേലേരി എന്നിവര്‍ ആശംസകള്‍ നേരും. സമൂഹത്തിണ്റ്റെയും ദേശത്തിണ്റ്റെയും നന്മയാണ് അതിരുദ്ര യജ്ഞം കൊണ്ടുദ്ദേശിക്കുന്നത്. 11 വേദികളിലായി 11 ആചാര്യന്മാര് വേദ വിധി പ്രകാരം യജുര്‍വേദത്തിലെ രുദ്ര മന്ത്രങ്ങള്‍ ഉരുവിട്ട് ഭഗവാന് പരമശിവന് കലശാഭിഷേകം ചെയ്യുന്നതാണ് അതിരുദ്ര മഹായജ്ഞത്തിണ്റ്റെ ചടങ്ങുകള്‍. രാവിലെ 3 മണി മുതല്‍ തുടങ്ങുന്ന പ്രസ്തുത ചടങ്ങുകള്‍ 11 മണി വരെ നീണ്ടുനില്‍ക്കും. തുടര്‍ന്ന് ഭാരതീയ സംസ്കാരത്തിണ്റ്റെ മൂല്യങ്ങളെ കുറിച്ചുള്ള ക്ളാസുകളും വാസ്തു, ജ്യോതിഷം, സംസ്കൃതം, വ്യാകരണം, സാഹിത്യം, വൈദ്യം, ആയോധനം എന്നീ വിഷയങ്ങളെ അധികരിച്ചുള്ള പ്രായോഗിക പരിജ്ഞാന ക്ളാസുകളും പ്രദര്‍ശനങ്ങളും ഉണ്ടാവുമെന്നും നാരായണന് പറഞ്ഞു. പത്രസമ്മേളനത്തില്‍ ഭാരവാഹികളായ രവീന്ദ്രനാഥ് ചേലേരി, എം.മുരളീമോഹനന്‍, പി.വി.ചന്ദ്രഭാനു, അഡ്വ. ഗോപാലകൃഷ്ണന്, കെ.പി.പത്മനാഭന് നമ്പ്യാര്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: