സാന്‍ഫ്രാന്‍സിസ്കോ: യാഹൂ കമ്പനി അവരുടെ സി.ഇ.ഒയെ പുറത്താക്കി. മൂന്ന് വര്‍ഷം മുമ്പ് കമ്പനിയുടെ സി.ഇ.ഒ ആയി ചുമതലയേറ്റ കരോള്‍ ബര്റ്റ്സിനെയാണ് പുറത്താക്കിയത്. സി.ഇ.ഒയുടെ താത്കാലിക ചുമതല ചീഫ് ഫിനാഷ്യല്‍ ഓഫിസര്‍ തിമോത്തി മോര്സിനു നല്കി.
ഡയറക്ടര്‍ ബോര്‍ഡ് ഉടന്‍ യോഗം ചേര്‍ന്ന് പുതിയ സി.ഇ.ഒയെ തെരഞ്ഞെടുക്കും. കരോലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് യാഹൂ ചെയര്മാന് റോയ് ബസ്റ്റോക്ക് നന്ദി രേഖപ്പെടുത്തി. വന്‍ പ്രതിസന്ധിയിലൂടെ നീങ്ങുന്ന കമ്പനിക്കു പുത്തന്‍ ഉണര്‍വ് പകരാന്‍ മികച്ച സംഘാടനം ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് പുതിയ സി.ഇ.ഒയെ തെരഞ്ഞെടുക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: