കുണ്ടംകുഴി: മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ കാസര്‍കോട് ജില്ലയിലെ ചിലനേതാക്കള്‍ നടത്തുന്ന മുന്നാട് പീപ്പിള്‍സ് കോളേജ് എന്ന സ്വാശ്രയ സ്ഥാപനത്തിന് വേണ്ടിയാണെന്ന് പറയപ്പെടുന്നു കോളേജിനടുത്ത് ഭൂരഹിതരായ ആദിവാസികള്ക്കുപതിച്ചുനല്കാനായി കാസര്‍കോട് താലൂക്കിലെ മുന്നാട് വില്ലേജില്‍ റീ സര്‍വ്വെ നമ്പര്‍ 82൦ല്പ്പെട്ട 2൦ ഏക്കറോളം ഭൂമി കോളേജ് നടത്തുന്ന ട്രസ്റ്റ് തട്ടിയെടുത്തതായി പരാതി. ഇവിടെ കുടില്‍കെട്ടി താമസിക്കുന്ന ആറ് കുടുംബങ്ങളെ ഭീഷണിപ്പെടുത്തി 2൦൦൦ ഉം 3൦൦൦ ഉം രൂപ നല്കി പറഞ്ഞ് വിട്ടുവത്രെ. ഉരുമ്പന്‍, കുഞ്ഞമ്പു മറുവന്, ലീല, വികലാംഗന് കൂടിയായ നായിരംപാടി എന്നിവരെയാണ് നിര്‍ബന്ധിതമായി കുടിയൊഴിപ്പിക്കപ്പെട്ടത്. സിഐടിയുവിണ്റ്റെ ജില്ലാ നേതാവും മുന്‍ എംഎല്‍എയുമായ പാര്‍ട്ടി നേതാവിണ്റ്റെ കുടുംബക്കാരും ഏതാനും സിപിഎം നേതാക്കളും ആണത്രെ ട്രസ്റ്റിലുള്ളത്. ഇടതു പക്ഷം ഭരിക്കുന്ന സമയത്താണ് റവന്യൂ വകുപ്പില്‍ അവിഹിതമായി സ്വാധീനം ചെലുത്തി പിന്നോക്ക വിഭാഗങ്ങള്‍ക്ക് അര്‍ഹതപ്പെട്ട സ്ഥലം രേഖയുണ്ടാക്കി എടുത്തത്. എന്നാല്‍ പാവപ്പെട്ട ആദിവാസികള്‍ ഇതൊന്നും അറിയാതെ ഭൂമി പതിച്ചു കിട്ടുമെന്ന ധാരണയില്‍ അവിടെ കുടില്‍ കെട്ടി താമസിക്കുകയായിരുന്നു. അവരെയാണ് പാര്‍ട്ടിയുടെ പിന്‍ബലം ഉപയോഗിച്ച് ഒഴിപ്പിച്ചതായി പരാതി ഉള്ളത്. നിരാലംബരായ ഇവര്‍ താമസിക്കാനിടമില്ലാതെ ബന്ധുക്കളുടെ വീടുകളില്‍ താമസിക്കുകയാണ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ സ്വാധീനപ്രദേശമായതുകൊണ്ട് മറ്റ് ശാരീരിക പരമായ ഉപദ്രവം ഉണ്ടാകുമെന്ന് ഭയന്ന് ഈ വിവരം പുറത്ത് പറയാന്‍ പോലും ഈ കുടുംബങ്ങള്‍ ധൈര്യപ്പെടുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: