കാസര്‍കോട്: പാസ് പോര്‍ട്ട് കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഇന്നലെ രാവിലെ കുമ്പള പോലീസ് സ്റ്റേഷനില്‍ റെയ്ഡ് നടത്തി. കുമ്പള സ്റ്റേഷനിലെ പാസ്പോര്‍ട്ട് വെരിഫിക്കേഷന് സംബന്ധിച്ച രേഖകള്‍ ഡിവൈഎസ്പി കുഞ്ഞിരാമണ്റ്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം പരിശോധിച്ചു. പാസ്പോര്‍ട്ട് വെരിഫിക്കേഷന് കൈക്കൂലി ചോദിച്ച കുമ്പള സ്റ്റേഷനിലെ സീനിയര്‍ പോലീസ് ഓഫീസര്‍ ബാബുവിനെതിരെ കഴിഞ്ഞ ദിവസം വിജിലന്‍സ് കേസെടുത്തിരുന്നു. പാസ്പോര്‍ട്ട് അഴിമതിയുമായി കൂടുതല്‍ പോലീസുകാര്‍ക്ക് ബന്ധമുണ്ടെന്ന വിവരത്തിണ്റ്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് കുമ്പള പോലീസ് സ്റ്റേഷനില്‍ മിന്നല്‍ പരിശോധന നടത്തിയത്. ചെറുഗോളിയിലെ റോഷണ്റ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ്ഓഫീസര്‍ ബാബുവിനെതിരെ വിജിലന്‍സ് കേസെടുത്തത്. പാസ്പോര്‍ട്ട് വെരിഫിക്കേഷന് നടത്താന്‍ ബാബു റോഷനോട് ൨൦,൦൦൦ രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടതെന്നായിരുന്നു പരാതി. പിന്നീട് തുക ആറായിരമായി കുറയ്ക്കുകയായി. പണവുമായി കുമ്പള പോലീസ് സ്റ്റേഷനില്‍ വരാനാണ് ബാബു റോഷനോട് ആവശ്യപ്പെട്ടത്. തുടര്‍ന്ന് റോഷന് വിജിലന്‍സ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. ബാബുവിന് പണം നല്‍കാനായി റോഷന് വിജിലന്സിനോടൊപ്പം സ്റ്റേഷനിലെത്തിയെങ്കിലും താന്‍ സ്ഥലത്തില്ലെന്നും പണം സ്റ്റേഷന് സമീപമുള്ള കടയില്‍ ഏല്‍പ്പിച്ചാല്‍ മതിയെന്നും ബാബു മൊബൈല്‍ ഫോണില്‍ അറിയിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: