ന്യൂദല്‍ഹി: 2 ജി സ്പെക്ട്രം അഴിമതിക്കേസില്‍ സ്വന്തം നിലക്ക് വാദിക്കാന്‍ ജനതാപാര്‍ട്ടി നേതാവ് സുബ്രഹ്മണ്യംസ്വാമിക്ക് ദല്‍ഹി കോടതി അനുമതി നല്കി.
അന്നത്തെ ധനകാര്യമന്ത്രി പി. ചിദംബരത്തെ പ്രതിചേര്‍ക്കണമെന്ന് ആവശ്യപ്പെടുന്ന അപേക്ഷ നല്കാന് കോടതി കൂടുതല്‍ സമയം അനുവദിച്ചു.
സുപ്രീംകോടതിയില്‍ ഇതേ വിഷയത്തില്‍ കേസ് നടക്കുന്നതിനാലാണ് സമയം അനുവദിക്കുന്നത്. സെപ്തംബര്‍ ഒന്നിന് സുപ്രീംകോടതി വിധി വരുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ സെപ്തംബര്‍ 15 ന് തന്റെ കേസ് പരിഗണിക്കണമെന്ന് സുബ്രഹ്മണ്യംസ്വാമി പ്രത്യേക സിബിഐ കോടതി ജഡ്ജി ഒ.പി. സെയ്നി മുമ്പാകെ അപേക്ഷിച്ചു. സിബിഐ ഫയല്‍ ചെയ്ത കുറ്റപത്രത്തില്‍ സ്പെക്ട്രം അനുവദിച്ചതില്‍ കൂട്ടുത്തരവാദിത്തമുള്ള ആഭ്യന്തരമന്ത്രി ചിദംബരത്തിന്റെ പങ്ക് വ്യക്തമാക്കിയിട്ടില്ലെന്നാണ് സ്വാമിയുടെ നിലപാട്. 2010 ഡിസംബര്‍ 15 ന് താന്‍ സമര്‍പ്പിച്ച ഹര്‍ജിക്ക് സിബിഐ കണ്ടെത്താത്ത ദേശീയ സുരക്ഷയുടെ മാനമുണ്ടെന്നും സ്വാമി ചൂണ്ടിക്കാട്ടി.
സിബിഐ ചാര്‍ജ്ഷീറ്റ് പ്രകാരം രാജ മാത്രമാണ് കുറ്റക്കാരന്‍. എന്നാല്‍ നടപടികള്‍ ഉണ്ടായത് അന്നത്തെ ടെലികോംമന്ത്രിയായിരുന്ന ചിദംബരത്തിന്റെ കൂട്ടായ തീരുമാനത്തോടെയാണ്. സ്വയം കേസ് നടത്താന്‍ തന്നെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറാക്കണമെന്നും സ്വാമി കോടതിയോടഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: