തിരുവനന്തപുരം: ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒരു രൂപയ്ക്കുള്ള അരി നാളെ മുതല്‍ വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി ടി.എം. ജേക്കബ്. പദ്ധതിയെ കുറിച്ച് യാതൊരു ആശയക്കുഴപ്പവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ആദ്യ ഘട്ടത്തില്‍ 20 ലക്ഷം കുടുംബങ്ങള്‍ക്കും രണ്ടാം ഘട്ടത്തില്‍ 32 ലക്ഷം കുടുംബങ്ങള്‍ക്കുമാണ് ഒരു രൂപയ്ക്ക് അരി ലഭിക്കുക.
ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെട്ടവരെയും അല്ലാത്തവരെയും കുറിച്ച് പരാതി ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെട്ടവരുടെയും എ.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെട്ടവരുടെയും പട്ടിക പൊതു വിതരണ കേന്ദ്രത്തിനു പുറത്തു പ്രദര്‍ശിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: