തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണ്ണം അടക്കമുള്ള സ്വത്തുക്കള്‍ കടത്തുന്നു എന്ന ആരോപണത്തെ സംബന്ധിച്ച് സുപ്രീംകോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് പറഞ്ഞു. ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ സ്വര്‍ണ്ണം കടത്തുന്നുവെന്നത് തെന്റ അഭിപ്രായമല്ലെന്നും തനിക്ക് ലഭിച്ച പരാതിയാണെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം വ്യക്തമാക്കി.
സാധാരണ ഇതുപോലുള്ള മോഷണമോ ചോര്‍ച്ചയോ ഉണ്ടാവുകയാണെങ്കില്‍ അതിനെ തടയുന്നവരാണ് മിലിട്ടറി ഉദ്യോഗസ്ഥന്മാര്. എന്നാല്‍ ദേവസ്വം സ്വത്ത് സംരക്ഷിക്കുന്നതിന് നടപടി എടുത്ത വിരമിച്ച മിലിട്ടറി ഉദ്യോഗസ്ഥന്മാരെ എന്തിന് പിരിച്ച് വിട്ടുവെന്നത് പ്രശ്നമാണ്. ഈ വക കാര്യങ്ങളിലെല്ലാം തന്നെ അന്വേഷണം വേണമെന്ന് സുപ്രീം കോടതിയില്‍ പരാതി നല്‍കുകയും ഇതിെന്റ പിറകിലുള്ള കാര്യങ്ങള്‍ പുറത്തുകൊണ്ടു വരണമെന്ന് കോടതിയോട് ആവശ്യപ്പെടുകയും ചെയ്യും. അക്കൂട്ടത്തില്‍ തനിക്ക് ലഭിച്ച പരാതികളിലൊരെണ്ണം പത്രക്കാര് ചോദിച്ചപ്പോള്‍ പറഞ്ഞുവെന്നേയുള്ളൂ. ആ പരാതികള്‍ക്ക് കോടതി വഴി പരിഹാരം കാണുകയാണ് താന്‍ ലക്ഷ്യം വെച്ചിട്ടുള്ളതെന്നും വി.എസ് പറഞ്ഞു.
ക്ഷേത്രത്തില്‍ ഉദ്യോഗസ്ഥന്മാരായി നിയമിച്ചിട്ടുള്ള രണ്ടും മൂന്നും കൊല്ലം ജോലിചെയ്തിട്ടുള്ള ആളുകള്‍ അവിടെ നടക്കുന്ന ചോര്‍ച്ചയെയും മോഷണത്തെയും തടസപ്പെടുത്തിയപ്പോള്‍ തങ്ങളെ പിരിച്ച് വിടുന്നതിന് വേണ്ടിയുള്ള നടപടികളാണ് ഭരണാധികാരികള്‍ സ്വീകരിച്ചിരിക്കുന്നതെന്ന് തന്നോട് നേരത്തെ പരാതിപ്പെട്ടിരുന്നു. താന്‍ മുഖ്യമന്ത്രി ആയിരുന്നപ്പോഴും ഇപ്പോള്‍ പ്രതിപക്ഷ നേതാവായി ഇരിക്കുമ്പോഴും ഇത്തരത്തില്‍ പരാതി തന്നിട്ടുണ്ട്. ആ പരാതിയുടെ അടിസ്ഥാനത്തില്‍ അത് സംബന്ധിച്ച പരിശോധനയും നിയന്ത്രണവും വേണമെന്ന അഭിപ്രായം തനിക്കുണ്ട്. രണ്ട് മിലിട്ടറി ഉദ്യോഗസ്ഥന്മാര് ഇത് സംബന്ധിച്ച് തനിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കശ്മീരില്‍ മൂന്ന് ശത്രുക്കളെ വെടിവെച്ച് കൊന്നതിന് കീര്‍ത്തിചക്രം ലഭിച്ച ഒരു ഉദ്യോഗസ്ഥനാണ് പരാതി നല്കിയവരില് ഒരാള്‍. ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണ്ണം കൊണ്ടുപോകരുതെന്ന് പറഞ്ഞപ്പോള്‍ തല്ക്കാലം കൊണ്ടുപോയില്ലെങ്കിലും തന്നെ ജോലിയില്‍ നിന്ന് ഒഴിവാക്കുന്നതിന് വേണ്ടിയുള്ള നടപടിയാണ് ദേവസ്വം ഭരണാധികാരികള്‍ സ്വീകരിച്ചതെന്ന് ആയാള്‍ തന്നോട് വ്യക്തമാക്കിയിട്ടുണ്ട്. ടെമ്പിള്‍ എംപ്ലോയീസ് യൂണിയന് എന്ന ക്ഷേത്ര ജീവനക്കാരുടെ സംഘടനയും മറ്റു പ്രമുഖരും കീഴ്കോടതി മുതല്‍ സുപ്രീംകോടതി വരെയുള്ള കേസുകളില്‍ ഇക്കാര്യങ്ങളെല്ലാം ആവശ്യപ്പെട്ടിരുന്നു. സുപ്രീം കോടതി തന്നെ മോഷണവും ചോര്‍ച്ചയും കണ്ടുപിടിക്കുന്നതിന് വേണ്ടി ജഡ്ജിമാര്‍ അടക്കമുള്ള ആളുകളെ നിയമിക്കുകയും അവര്‍ പരിശോധന നടത്തുകയും ചെയ്യുകയാണെന്ന് എല്ലാവര്ക്കും അറിയാവുന്നതാണെന്നും വി.എസ് അച്യുതാനന്ദന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: