ട്രിപ്പോളി: ഗദ്ദാഫി ഭരണം അവസാനിച്ചുവെന്ന് വാര്‍ത്തകള്‍ പ്രചരിക്കെ വിമതസേനയുടെ നട്ടെല്ലൊടിച്ചതായി മകന് സയിഫ് ഇസ്ലാം അവകാശപ്പെട്ടു. വിമതര്‍ പിടികൂടിയെന്ന് കരുതപ്പെട്ടിരുന്ന സയിഫ് സര്‍ക്കാര്‍ വാഹനത്തിലാണ് വിശ്വസ്തരുടെ അധീനതയിലുള്ള ഹോട്ടലിലേക്ക് വന്ന് പുതിയ പ്രഖ്യാപനം നടത്തിയത്. സെയിഫ് വളരെ ആത്മവിശ്വാസത്തോടെയാണ് പ്രത്യക്ഷപ്പെട്ടതെന്ന് വാര്‍ത്താ ലേഖകര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം വിമതര്‍ക്ക് ഗദ്ദാഫി സേനയുടെ ചെറുത്തുനില്‍പ്പ് നേരിടേണ്ടിവന്നിരുന്നു. പട്ടണത്തിന്റെ 95 ശതമാനവും തങ്ങളുടെ കൈപ്പിടിയിലാണെന്ന് വിമത നേതാവ് മുസ്തഫ അബ്ദുള്‍ ജീല്‍ അവകാശപ്പെട്ടതാണ്. പക്ഷേ ഇപ്പോഴും ആര്‍ക്കാണ് ട്രിപ്പോളിയില്‍ മേല്‍ക്കൈ എന്ന് വ്യക്തമായിട്ടില്ലെന്ന് വാര്‍ത്താ ലേഖകര്‍ അറിയിച്ചു.
ഇന്നലെ പുലര്‍ച്ചെയാണ് അന്തര്‍ദേശീയ പത്രപ്രവര്‍ത്തകര്‍ താമസിക്കുന്ന റിക്സോസ് ഹോട്ടലില്‍ ഗദ്ദാഫിയുടെ മകന് സയിഫ് അല്‍ ഇസ്ലാം ഗദ്ദാഫി പ്രത്യക്ഷപ്പെട്ടത്.
ട്രിപ്പോളിയില്‍ എവിടെയാണ് ഇരുസൈന്യങ്ങളും പരസ്പരം തുല്യത പുലര്‍ത്തുന്നതെന്ന വാര്‍ത്താ ലേഖകരുടെ ചോദ്യത്തിന് ഞങ്ങള്‍ അവര്‍ക്കെതിരെ നന്നായി പോരാടി വിജയിക്കുകയാണ്. വിജയം ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തങ്ങളുടെ കൈപ്പിടിയിലാവുമെന്ന് വിമതര്‍ അവകാശപ്പെടുമ്പോള്‍ ഗദ്ദാഫി സേന പുനസംഘടിപ്പിക്കപ്പെടുകയും വിമതരുടെ നഗരത്തിലെ വിതരണശൃംഖല തകര്‍ക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
ഗദ്ദാഫി അനുകൂല സേന ചിലയിടങ്ങളില്‍ കനത്ത ആക്രമണം നടത്തുകയും അനേകംപേര്‍ കൊല്ലപ്പെടുകയുമാണ്. വിമതരുടെ പിടിയിലെന്ന് പ്രചരിപ്പിച്ചിരുന്ന ഗദ്ദാഫിയുടെ പുത്രന്റെ വരവ് സേനകളുടെ ആത്മവീര്യം വര്‍ധിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: