കൊച്ചി: പട്ടിക വര്‍ഗത്തില്‍പ്പെട്ട 40,000 രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുളള കുടുംബങ്ങളിലെ എട്ട്, ഒമ്പത് സ്റ്റാന്‍ഡേര്‍ഡ് മുതല്‍ പ്ലസ് ടു വരെയുളള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ട്യൂട്ടോറിയലുകളില് ചേര്‍ന്ന് പഠിക്കുന്നതിന് രക്ഷിതാക്കള്‍ക്ക് ട്യൂഷന് ഫീസ് നല്‍കുന്നതിനും എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി പരീക്ഷയില്‍ പരാജിതരായ പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ട്യൂട്ടോറിയലില് ചേര്‍ന്ന് പഠിക്കുന്നതിന് വിദ്യാഭ്യാസാനുകൂല്യങ്ങള്‍ നല്‍കുന്നതിനും മൂവാറ്റുപുഴ ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസര്‍ അപേക്ഷ ക്ഷണിച്ചു. വിശദവിവരം താഴെ ചേര്‍ക്കുന്നു.
സ്റ്റാര്‍ഡേര്‍ഡ് എട്ട്, ഒമ്പത് -200 രൂപ വീതം പ്രതിമാസം, സ്റ്റാര്‍ഡേര്‍ഡ് 10 250 രൂപ, പ്ലസ് വണ്‍, റ്റു, ഹ്യൂമാനിറ്റീസ് -350 രൂപ (കൊമേഴ്സ് ഗ്രൂപ്പുകള്‍ക്ക്), പ്ലസ് വണ്‍, റ്റു സയന്‍സ്-400 രൂപ
എസ്എസ്എല്‍സി, പ്ലസ്ടു, ഡിഗ്രി പരീക്ഷകളില്‍ പരാജയപ്പെട്ടവര്‍ക്ക് അനുവദിക്കുന്ന ട്യൂഷന് ഫീസ് നിരക്കുകള്‍.
എസ്എസ്എല്‍സി ട്യൂഷന് ഫീസ്-ഡി ഗ്രേഡ് എങ്കിലും കിട്ടിയിട്ടുളള ഒരു വിഷയത്തിന് 100 രൂപ നിരക്കില്‍ 10 മാസത്തേക്ക് 1000 രൂപ, സ്റ്റേഷനറി-250 രൂപ, യാത്രാ ചെലവ് 500 രൂപ.
പ്ലസ് ടു – ട്യൂഷന് ഫീസ്- രണ്ട് വിഷയത്തില്‍ കൂടുതല്‍ പരാജയപ്പെടുകയും ഇ ഗ്രേഡ് എങ്കിലും ലഭിക്കുകയും ചെയ്തിട്ടുളളവര്‍ക്ക് ഒരു വിഷയത്തിന് 500 രൂപ നിരക്കില്‍ സ്റ്റേഷനറി 250 രൂപ, യാത്രാ ചെലവ് 500.
ഡിഗ്രി-ബിഎ/ബികോം മെയിന്‍ പരീക്ഷ 1250/-, സബ് പരീക്ഷ 500/-, സ്റ്റേഷനറി 250/-, യാത്രാ ചെലവ് 500/-
ഡിഗ്രി-ബി.എസ്.സി – മെയിന്‍ പരീക്ഷ 1250/-, സബ് പരീക്ഷ 500/-, പ്രാക്ടിക്കല്‍ പരീക്ഷ 1150, സ്റ്റേഷനറി 250/-, യാത്രാ ചെലവ് 500/-.
അര്‍ഹതയുളള വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ സൗകര്യപ്രദമായതും മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്നതുമായ ട്യൂട്ടോറിയല്‍ നിന്നും വാങ്ങിയ ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഇടമലയാര്‍/ ആലുവ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ, മൂവാറ്റുപുഴ മുടവൂരില്‍ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസിലോ വെളള കടലാസില്‍ തയാറാക്കിയ അപേക്ഷ സഹിതം ആഗസ്റ്റ് 31 നകം സമര്‍പ്പിക്കണം. ലഭിക്കുന്ന അപേക്ഷകളുടെ സാധുത പരിശോധിച്ച് ബന്ധപ്പെട്ട ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ വിദ്യാര്‍ഥി അതത് ട്യൂട്ടോറിയല്‍ സ്ഥാപനങ്ങളില്‍ ചേര്‍ന്നു പഠിക്കുന്നുവെന്ന് ഉറപ്പുവരുത്തി അര്‍ഹരായവരുടെ രക്ഷിതാക്കള്‍ക്ക് ട്യൂഷന് ഫീസ് അനുവദിച്ച് നല്‍കും. കൂടുതല്‍ വിവരം ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസ്, മൂവാറ്റുപുഴ (ഫോണ്‍ 0485-2814957) ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്, ആലുവ/ഇടമലയാര്‍ എന്നിവിടങ്ങളില്‍ അറിയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: