കണ്ണൂര്‍: മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി തന്നെ വന്നുകണ്ടിരുന്നുവെന്ന് വെടിവയ്പ്പു കേസ് അന്വേഷിച്ച ജഡ്ജി എം.എ. നിസാര്‍ വെളിപ്പെടുത്തി. സി.പി.എമ്മുമായി രാഷ്ട്രീയ ബന്ധം സ്ഥാപിക്കുന്നതു സംബന്ധിച്ച ചര്‍ച്ചയ്ക്കാണ് എത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ഇ.കെ. നായനാരുടെ ഭരണകാലത്തായിരുന്നു കൂടിക്കാഴ്ച. തിരുവനന്തപുരത്തു വച്ചു നാലു തവണ കണ്ടു. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുമായി സഖ്യത്തില്‍ ഏര്‍പ്പെടുന്നതു ലീഗിനു നല്ലതാണെന്നു പാണക്കാട് ശിഹാബ് തങ്ങളോടു പറയണമെന്നായിരുന്നു കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടതെന്ന് നിസാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
തങ്ങളുമായി സംസാരിക്കാന്‍ നിഷ്പക്ഷനായ ഒരാള്‍ വേണമെന്നതിനാലാണ് താങ്കളെ ഇക്കാര്യം ഏല്പിക്കുന്നതെന്ന് പറഞ്ഞു. മുസ്ലീങ്ങളുടെ താല്പര്യങ്ങള് സംരക്ഷിക്കാന്‍ സി.പി.എമ്മാണ് നല്ലതെന്നും പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ താന്‍ അഭിപ്രായമൊന്നും പറഞ്ഞില്ല. കവടിയാറിലുള്ള വീട്ടില്‍ വെച്ചാണ് കുഞ്ഞാലിക്കുട്ടി തന്നെ സന്ദര്‍ശിച്ചത്.
കോഴിക്കോട് ജില്ലാ ജഡ്ജിയായ പത്മനാഭനോടും സുഗതകുമാരിയോടും ചില കാര്യങ്ങള്‍ സംസാരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. തന്നെ വിശ്വാസത്തില്‍ എടുത്തുപറഞ്ഞ കാര്യമായതിനാല്‍ അത് എന്താണെന്ന് ഇപ്പോള്‍ വെളിപ്പെടുത്തില്ലെന്നും ജസ്റ്റിസ് നിസാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: