എരുമേലി : ഗ്രാമപഞ്ചായത്തിലെ കനകപ്പലം വെയിറ്റിംഗ് ഷെഡ്ഡിനോട് ചേര്‍ന്ന് കച്ചവടക്കാരനായ സ്വകാര്യവ്യക്തി വനഭൂമി കയ്യേറിയെന്ന പരാതിയിന്മേല് ഉണ്ടായ ഹൈക്കോടതി വിധിനടപ്പിലാക്കാന്‍ എരുമേലി ഗ്രാമപഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വനംവകുപ്പ് നോട്ടീസ് അയച്ചു. പഞ്ചായത്ത് കച്ചവടത്തിനായി നല്കിയ സ്ഥലം കൂടാതെ സമീപത്തുള്ള വനഭൂമി കയ്യേറി നിയമവിരുദ്ധ കച്ചവടവും അനധികൃത നിര്‍മ്മാണപ്രവര്‍ത്തനങ്ങളും സ്വകാര്യവ്യക്തി നടത്തിയെന്നും ചൂണ്ടിക്കാട്ടി കനകപ്പലം സ്വദേശി റ്റി.എ കുട്ടപ്പന് വനംമന്ത്രിക്ക് പരാതി നല്‍കുകയായിരുന്നു. എന്നാല്‍ കച്ചവടം ചെയ്യുന്ന സ്ഥലം പഞ്ചായത്തില്‍ നിന്നും പാട്ടത്തിനെടുത്തതാണെന്നും അനധികൃത നിര്‍മ്മിതികള്‍ നടത്തിയിട്ടില്ലെന്നും കാണിച്ച് കച്ചവടക്കാരനായ കനകപ്പലം കൊട്ടേക്കാവനാല് ജോസ് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു. രണ്ടു പരാതികളും പരിഗണിച്ച കോടതി പഞ്ചായത്ത് വക അനധികൃത നിര്മ്മിതികളുണ്ടെങ്കില് കച്ചവടക്കാരനെ ഒഴിപ്പിക്കാനോ അധികവാടകവാങ്ങാനോ പഞ്ചായത്തിനോടും, നിര്‍മ്മിതികള്‍ വനംവകുപ്പിണ്റ്റെ സ്ഥലത്താണെങ്കില്‍ അവ പൊളിച്ചുമാറ്റാന്‍ എരുമേലി റേഞ്ചാഫീസറെയും ചുമതലപ്പെടുത്തിക്കൊണ്ട് കോടതി ഉത്തരവായി. എന്നാല്‍ സ്ഥലം അളന്ന് തിട്ടപ്പെടുത്താന്‍ നിരവധി തവണ എരുമേലി പഞ്ചായത്ത് അധികൃതരെ അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് വനംവകുപ്പ് അധികൃതര്‍ പറയുന്നു. അടിയന്തിരമായി കോടതി ഉത്തരവ് നടപ്പാക്കുന്നതിനായി കനകപ്പലം വെയിറ്റിംഗ് ഷെഡിനോട് ചേര്‍ന്നുള്ള സ്ഥലം അളന്ന് തിരിച്ച് പഞ്ചായത്തിണ്റ്റേതാണോ, വനംവകുപ്പിണ്റ്റേതാണോ എന്ന് നിര്‍ണ്ണയിക്കാന്‍ സ്ഥലപരിശോധന നടത്തി നടപടികള്‍ സ്വീകരിക്കാന്‍ എരുമേലി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി. 40959/03 നമ്പര്‍ ഡബ്ള്യൂപി(സി) യിലെ 10-06-09 ല്‍ വന്ന ഹൈക്കോടതി വിധി നടപ്പാക്കാനാണ് 08-08-11 ലെ റിപ്പോര്‍ട്ട് പ്രകാരം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ മുഖാന്തിരം17-08-11 ല്‍ എരുമേലി സെക്രട്ടറിക്ക് നോട്ടീസ് എത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: