പാലാ: പത്താംക്ളാസ് വിദ്യാര്‍ത്ഥിനിയുമായി നാടുവിട്ട യുവാവ് മൂന്നു മാസങ്ങള്‍ക്കുശേഷം പെണ്‍കുട്ടിയുമായി പാലാ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. പാലാ വെള്ളി സ്വദേശിനിയാണ് പെണ്‍കുട്ടി. തിടനാട് സ്വദേശിയും പെണ്‍കുട്ടിയുടെ ബന്ധുവുമായ കല്ലോലിക്കല്‍ ബൈജു ആണ്റ്റണി (28) നാടുവിട്ട യുവാവ്. പെണ്‍കുട്ടിയെ കാണാതായത് സംബന്ധിച്ച് മാതാപിതാക്കള്‍ പാലാ പോലീസ് സ്റ്റേഷനില്‍ കേസ് നല്‍കിയിരുന്നു. വ്യാഴാഴ്ചയാണിവര് സ്റ്റേഷനിലെത്തിയത്. മാതാപിതാക്കള്‍ സ്വീകരിക്കാന്‍ തയ്യാറാകാത്തതിനാല്‍ കോടതിയില്‍ ഹാജരാക്കിയ കോട്ടയം കല്ലറ മഹിള മന്ദിരത്തില്‍ സംരക്ഷിക്കാന്‍ ഏല്പിച്ചു. ഇന്ന് ജൂവനൈല്‍ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.16 വയസ്സു തികയാത്ത പെണ്‍കുട്ടിയുടെ മൊഴിയുടെ തുടര്‍ന്നാണ് യുവാവിനെതിരെ പോലീസ് കേസ്സെടുത്തത്. ഇന്നലെ പാലാ കോടതിയില്‍ ഹാജരാക്കി. യുവാവിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഈരാറ്റുപേട്ട സ്വദേശിനിയും ഗര്ഭിണിയുമായിരുന്ന യുവതി തീകൊളുത്തി ആത്മഹത്യ ചെയ്ത കേസില്‍ 7 വര്‍ഷം ശിക്ഷിക്കപ്പെട്ട് ജാമ്യത്തിലിറങ്ങിയ ആളാണ് ബൈജു. കേസ്സുമായി ബന്ധപ്പെട്ട് ബന്ധുകൂടിയായ പെണ്‍കുട്ടിയുടെ വീട്ടില്‍ ഒളിവില്‍ കഴിയുമ്പോഴാണ് ഇവര്‍ തമ്മില്‍ പരിചയത്തിലാകുന്നത്. പത്താംക്ളാസ് ഉന്നതനിലയില്‍ വിജയിച്ച പെണ്‍കുട്ടി മാര്‍ക്ക് ലിസ്റ്റ് വാങ്ങാനായി വിളക്കുമാടത്ത് പഠിച്ചിരുന്ന സ്കൂളിലേക്ക് പോകുന്നു എന്ന് പറഞ്ഞാണ് വീട്ടില്‍നിന്നിറങ്ങിയത്. ഇവര്‍ വണ്ടിപ്പെരിയാറ്റില്‍ ഒരു സുഹൃത്തിണ്റ്റെ വീട്ടുകാരോടൊപ്പം കഴിയുകയായിരുന്നു എന്നാണ് പോലീസ് നല്കിയ മൊഴി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: