കൊച്ചി: സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡിലെത്തി. ഒരു പവന് 240 രൂപ കൂടി 19,840 രൂപ ആയി. ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ വില 2480 രൂപയുമായി. 160 രൂപ കൂടി വര്‍ദ്ധിച്ചാല്‍ ഒരു പവന് സ്വര്‍ണ്ണത്തിന്റെ വില 20,000 രൂപയിലെത്തും.
കഴിഞ്ഞ കുറേ നാളുകളായി രാജ്യാന്തര സ്വര്‍ണ്ണവിപണിയില്‍ വിലക്കയറ്റം അനുഭവപ്പെടുകയാണ്. ഇതിന്റെ ആനുപാതികമായിട്ടാണ് കേരളത്തിലും വില കൂടുന്നത്. രാജ്യാന്തര വിപണിയില്‍ 1791 ഡോളറായി ഇന്ന് സ്വര്‍ണ്ണത്തിന്റെ വില ഉയര്‍ന്നു. വരും ദിവസങ്ങളിലും സ്വര്‍ണ്ണവില ഉയരാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: