കൊച്ചി: മാസപൂജാവേളകളിലും ശബരിമലയിലെത്തുന്ന അയ്യപ്പഭക്തര്‍ക്ക് ഹൃദ്രോഗ വിദഗ്ധരുടെ സേവനം ലഭ്യമാക്കുന്നതിന് അമൃത മെഡിക്കല്‍ സയന്‍സ് കാര്‍ഡിയോളജി സെന്റര്‍ പമ്പയിലും ലക്ഷ്മി ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍സ് കാര്‍ഡിയോളജി സെന്റര്‍ അപ്പാച്ചിമേട്ടിലും പ്രവര്‍ത്തനം ആരംഭിച്ചു. അമൃതാ ഹെല്‍ത്ത് കീയര്‍ ആശുപത്രിയുടെ ഉദ്ഘാടനം പമ്പയിലെ അയ്യപ്പ മെഡിക്കല്‍ സെന്ററില്‍ ആരോഗ്യമന്ത്രി അടൂര്‍പ്രകാശ് നിര്‍വ്വഹിച്ചു. ലക്ഷ്മി ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍സ് കാര്‍ഡിയോളജി സെന്റര്‍ അപ്പാച്ചിമേട്ടിലും മന്ത്രി ഉദ്ഘാടനം ചെയ്തു. മാതാ അമൃതാനന്ദമയി മഠത്തിലെ സ്വാമി തുരിയാമൃതാനന്ദപുരി ഭദ്രദീപം കൊളുത്തി അനുഗ്രഹപ്രഭാഷണം നടത്തി. അമൃത മെഡിക്കല്‍ കോളേജ് പ്രിന്സിപ്പാല് ഡോ.പ്രതാപന്‍നായര്‍ അദ്ധ്യക്ഷതവഹിച്ചു. ബ്രഹ്മചാരി സുനില്‍, ശബരിമല സ്പെഷ്യല്‍ കമ്മീഷണര്‍ എസ്.എച്ച്. പഞ്ചാപകേശന്‍, ദേവസ്വം ബോര്‍ഡ് മെമ്പര്‍ കെ.വി.പദ്മനാഭന്, ലെയിസണ്‍ ഓഫീസര്‍ മോഹനചന്ദ്രന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: