ചെന്നൈ: സഭയിലെ ജനാധിപത്യവിരുദ്ധമായ പ്രവര്‍ത്തനങ്ങളെ അപലപിച്ച് ഇനിമുതല്‍ തമിഴ്നാട് അസംബ്ലി ബഹിഷ്ക്കരിക്കാന്‍ ഡിഎംകെ തീരുമാനിച്ചു. പൊതുയോഗങ്ങളിലൂടെ തങ്ങള്‍ ജനങ്ങള്‍ക്കുമുമ്പില്‍ വസ്തുതകള്‍ വിശദീകരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇരുപത്തിയഞ്ചാം തീയതി ചെന്നൈയില്‍ നടക്കുന്ന ജനാധിപത്യത്തിന്റെ നാശം എന്നു പേരിട്ടിരിക്കുന്ന യോഗത്തില്‍ പാര്‍ട്ടി നേതാവ് കരുണാനിധിയും മറ്റുള്ളവരും പങ്കെടുക്കണമെന്ന് എം.കെ.സ്റ്റാലിന് അറിയിച്ചു. ഇത്തരം യോഗങ്ങള്‍ സംസ്ഥാനത്തുടനീളം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുന്‍മന്ത്രിയും മുതിര്‍ന്ന പാര്‍ട്ടി നേതാവുമായ ദൊരയ് മുരുഗന്റെ ശരീരഭാഷയെച്ചൊല്ലിയുണ്ടായ വിവാദം സഭയില്‍ പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്കിന് കാരണമായി. എല്ലാ ഡിഎംകെ അംഗങ്ങളേയും സഭയില്‍ ഒരുമിച്ച് ഇരിക്കാനുള്ള സംവിധാനം ഉണ്ടാക്കാത്തതിലും ഡിഎംകെയ്ക്ക് പ്രതിഷേധമുണ്ട്.
എഐഎഡിഎംകെ ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും അസംബ്ലിയിലെ സംഭവവികാസങ്ങള്‍ തന്റെ പാര്‍ട്ടിക്കാരെ വിഷമിപ്പിച്ചുവെന്നും മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ കരുണാനിധി ചൂണ്ടിക്കാട്ടി. തന്റെ പിതാവിനെക്കുറിച്ച് വൃത്തികെട്ട അഭിപ്രായങ്ങള്‍ പറഞ്ഞ ഭരണകക്ഷി തങ്ങളെ സഭയില്‍നിന്നും ഒഴിവാക്കാന്‍ ശ്രമിക്കുകയാണെന്ന് എം.കെ.സ്റ്റാലിന് അഭിപ്രായപ്പെട്ടു. തങ്ങള്‍ക്ക് സംസാരിക്കാനുള്ള അവസരം നല്‍കുന്നില്ല. മാത്രമല്ല എല്ലാ കുറ്റങ്ങളും തങ്ങളില്‍ ആരോപിക്കപ്പെടുകയുമാണ് അണ്ണ അറിവാളയത്തെ പാര്‍ട്ടി ആസ്ഥാനത്ത് ഒരു പ്രസ്താവന വായിച്ചുകൊണ്ട് സ്റ്റാലിന് തുടര്‍ന്നു. ഡിഎംകെ നേതാവ് കരുണാനിധി സന്നിഹിതനായിരുന്നു. നിയന്ത്രണങ്ങള്‍ തങ്ങളുടെ അംഗങ്ങള്‍ക്കു മുകളില്‍ അടിച്ചേല്‍പ്പിക്കുമ്പോഴും ഒന്നിച്ച് ഞങ്ങള്‍ 23 ഡിഎംകെ എംഎല്‍എമാരെ ഇരുത്തണമെന്ന സാധാരണ ആവശ്യംപോലും നിഷേധിക്കപ്പെടുന്നു. ഡിഎംകെ ഭരിക്കുമ്പോള്‍ ഇതായിരുന്നില്ല സ്ഥിതി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ന് സഭയില്‍ മുരുഗന്റെ ശരീരഭാഷ പ്രാദേശികഭരണ വകുപ്പ് മന്ത്രി കെ.പി.മുനുസ്വാമി അപലപിച്ചിരുന്നു. ഈ മുതിര്‍ന്ന നേതാവിന്റെ പക്ഷത്തുനിന്നും ഒരു തെറ്റും ഉണ്ടായിട്ടില്ലെന്നും എഐഎഡിഎംകെ അംഗങ്ങള്‍ അദ്ദേഹത്തെ അധിക്ഷേപിക്കുകയായിരുന്നുവെന്നും സ്റ്റാലിന് കൂട്ടിച്ചേര്‍ത്തു. സഭയിലെ നടപടിക്രമങ്ങളുടെ ഛായാഗ്രഹണം ചെയ്ത ഭാഗങ്ങള്‍ പരിശോധിക്കാനും തന്റെ ഭാഗത്ത് തെറ്റുണ്ടെങ്കില്‍ താന്‍ അംഗത്വം ഉപേക്ഷിക്കാന്‍ തയ്യാറാണെന്നും മന്ത്രിക്കാണ് തെറ്റുപറ്റിയതെങ്കില്‍ അദ്ദേഹം സ്ഥാനമൊഴിയാന്‍ തയ്യാറാണോ എന്നും ദൊരെ മുരുഗന് ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: