തൃശൂര്‍: വ്യാപാരിയില്‍ നിന്നും ഒന്നര ലക്ഷംരൂപ കൈക്കൂലി ആവശ്യപ്പെട്ട കേസില്‍ വില്‍പ്പന നികുതിവകുപ്പ് അസി. കമ്മീഷന് ജയനന്ദകുമാറടക്കം മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിന് തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു.
തൃശൂര്‍ സ്വദേശി നിക്സണ് നല്കിയ പരാതിയിലാണ് കോടതി ഉത്തരവ്. ഇന്റലിജന്‍സ് ഓഫീസര്‍മാരായിരുന്ന ശങ്കരനാരായണന്, ഹരി എന്നിവരെ കൂടെ പ്രതികളാക്കിയാണ് കോടതിയില്‍ പരാതി നല്‍കിയിരുന്നത്. മണി ചെയിന്‍ തട്ടിപ്പിന് കൂട്ടുനില്‍ക്കാനായി ജയനന്ദകുമാര്‍ ഒന്നരക്കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് ആരോപണമുയര്‍ന്നിരുന്നു.
ഇതിനിടെ നാനോ എക്സല്‍ തട്ടിപ്പ് കേസില്‍ 11 ാം പ്രതിയായ ജയനന്ദകുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കന്നത് ഹൈക്കോടതി ശനിയാഴ്ചയിലേക്ക് നീട്ടി. കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ പോലീസ് അധികസമയം ആവശ്യപ്പെട്ടതനുസരിച്ചാണ് തീയതി നീട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: