ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളി മത്സരത്തില്‍ നിന്നു ക്ലബുകള്‍ പിന്മാറുന്നു. സംഘടാക പിഴവാണു പിന്മാറ്റത്തിനു കാരണം. കാരിച്ചാല്‍, മുട്ടേല്‍, പായിപ്പാട് ക്ലബുകളാണു പിന്മാറുന്നത്. ഇനി മുതല്‍ നെഹ്റു ട്രോഫി മത്സരത്തില്‍ പങ്കെടുക്കില്ലെന്നു ക്ലബുകള്‍ അറിയിച്ചു.
ഇത്തവണത്തെ മത്സരത്തില്‍ രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങള്‍ നേടിയവരാണിവര്‍. ജേതാക്കളായ ജീസസ് സ്പോര്‍ട്സ് ക്ലബ് ടീം ജെഴ്സി ധരിക്കാതെയാണു മത്സരത്തില്‍ പങ്കെടുത്തതെന്ന് യു.ബി.സി കൈനകരി ആരോപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: