കൊച്ചി: 2010-ലെ ഐമാക്സ് ഇന്‍ഡസ്ട്രി റിപ്പോര്‍ട്ടനുസരിച്ച് കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളിലെ കണക്കുകള്‍ പ്രകാരം ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള ബാങ്കിംഗ് ഇതര ഫിനാന്‍സ് കമ്പനികളുടെ (എന്‍ബിഎഫ്സി) കൂട്ടത്തില്‍ രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണവായ്പാ കമ്പനികളിലൊന്നായ മണപ്പുറം ഫിനാന്‍സ്, വിറ്റ് പണമാക്കാവുന്നതും ഓഹരിയായി മാറ്റാന്‍ പറ്റാത്തതുമായ ആസ്തിബലമുള്ള (സെക്വേഡ്) ഡിബഞ്ചറുകളുടെ (എന്‍സിഡി) ആദ്യ പബ്ലിക് ഇഷ്യുവിലൂടെ 750 കോടി രൂപ സമാഹരിക്കുന്നു. ആഗസ്റ്റ് 18-ന് ആരംഭിക്കുന്ന ഈ ഇഷ്യുവിലൂടെ 1000 രൂപ മുഖവിലയുള്ള 400 കോടി രൂപയുടെ എന്‍സിഡികളാണ് കമ്പനി നല്‍കുന്നത്. എന്നാല്‍ കൂടുതല്‍ അപേക്ഷകരുണ്ടെങ്കില്‍ 750 കോടി രൂപ വരെ സ്വീകരിക്കാന്‍ കമ്പനിക്ക് അനുമതി ലഭിച്ചിട്ടുണ്ട്.
അപേക്ഷിക്കാനുള്ള അവസാനതീയതി സെപ്തംബര്‍ 5. ഡയറക്ടര്‍ ബോര്‍ഡിന്റെ തീരുമാനമനുസരിച്ച് ആവശ്യമായ അനുമതിയുണ്ടെങ്കില്‍ ഇഷ്യു ആ ദിവസത്തിനു മുമ്പു തന്നെ അവസാനിപ്പിക്കാനും കമ്പനിക്ക് അവകാശമുണ്ടായിരിക്കും. രണ്ട് നിക്ഷേപരീതിയില്‍ അപേക്ഷിക്കാവുന്ന ഈ ബോണ്ടുകള്‍ കാലാവധി തീരും വരെ കൈവശം വെച്ചാല്‍ 12.56% പലിശയാണ് നിക്ഷേപകര്‍ക്ക് ലഭിക്കുക. ചുരുങ്ങിയത് അഞ്ച് ബോണ്ടുകള്‍ക്കും (5000 രൂപ) അതിനുമേല്‍ ഒന്നിന്റെ ഗുണിതം എണ്ണങ്ങള്‍ക്കും അപേക്ഷിക്കാം. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്്റ്റ് ചെയ്യപ്പെടുന്ന ഈ ബോണ്ടുകള്‍ ചുരുങ്ങിയത് ഒന്നു വീതം വിപണനം ചെയ്യാനും സൗകര്യമുണ്ടാകും. കമ്പനിയുടെ ഈ ബോണ്ടുകള്‍ക്ക് ക്രെഡിറ്റ് അനാലിസിസ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ (കീയര്‍) കീയര്‍ എഎ റേറ്റിംഗും ബ്രിക് വര്‍ക്ക് റേറ്റിംഗ്സ് ഇന്ത്യയുടെ ബിഡബ്ല്യുആര് എഎ റേറ്റിംഗും ലഭിച്ചിട്ടുണ്ട്.
രണ്ട് രീതിയില്‍ ഈ ഇഷ്യുവിന് അപേക്ഷിക്കാം. അലോട്ട്മെന്റ് തീയതി മുതല്‍ 400 ദിവസം കാലാവധിയുള്ള ഓപ്ഷനില്‍, കാലാവധി കഴിയുമ്പോള്‍ ഓരോ ബോണ്ടിനും മുഖവില ഉള്‍പ്പെടെ 1,132.25 രൂപ ലഭിക്കും. എല്ലാ തരത്തിലും പെട്ട ബോണ്ട് ഉടമകള്‍ക്ക് 12% ആണ് ഈ ഓപ്ഷനിലെ പലിശനിരക്ക്. 24 മാസം കാലാവധിയുള്ളതാണ് രണ്ടാമത്തെ ഓപ്ഷന്. ഇതില്‍ ഒന്നാമത്തെയും രണ്ടാമത്തെയും കാറ്റഗറികളിലുള്ള ബോണ്ടുടമകള്‍ക്ക് 12% പലിശ ലഭിക്കും. മൂന്നാമത്തെ കാറ്റഗറിയിലുള്ളവര്‍ക്ക് 12.2% ആണ് പലിശ ലഭിക്കുക. ആദ്യ രണ്ടു കാറ്റഗറിക്കാര്‍ക്ക് കാലാവധി തീരുമ്പോള്‍ മൊത്തം 12.34%-വും കാറ്റഗറി 3-ലുള്ളവര്‍ക്ക് 12.56%-വും പലിശ ലഭിക്കും. ഇഷ്യു ചെലവുകള്‍ കഴിച്ച് ബാക്കിയുള്ള തുക വായ്പ നല്‍കാനും മറ്റു നിക്ഷേപങ്ങള്‍ക്കും മൂലധനച്ചെലവിനും പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ക്കുമാണ് കമ്പനി ചെലവിടുക. മോര്ഗന് സ്റ്റാന്‍ലി, എ. കെ. ക്യാപ്പിറ്റല്‍ സര്‍വീസസ്, ആക്സിസ് ബാങ്ക്, ഐസിഐസിഐ സെക്യൂരിറ്റീസ് എന്നിവരാണ് ഇഷ്യുവിന്റെ ലീഡ് മാനേജര്‍മാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: