ന്യൂദല്‍ഹി: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നു കൃഷി മന്ത്രി ശരത് പവാര്‍ രാജ്യസഭയെ അറിയിച്ചു. എന്നാല്‍ സമ്പൂര്‍ണ്ണ നിരോധനത്തെ ബി.ജെ.പി എതിര്‍ത്തു.
എന്‍ഡോസള്‍ഫാന്‍ നിരോധനം സംബന്ധിച്ച സ്റ്റോക്ക്ഹോം കണ്‍വെന്‍ഷനില്‍ എടുത്ത തീരുമാനം അംഗീകരിക്കുമോയെന്ന കേരളത്തില്‍ നിന്നുള്ള എം.പിമാരായ പി. രാജീവ്, പി.ജെ. കുര്യന് എന്നിവരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു ശരത് പവാര്‍. പ്രശ്നം സുപ്രീംകോടാതിയുടെ പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു.
എന്നാല്‍ കുറഞ്ഞ വിലയ്ക്കു ലഭിക്കുന്ന എന്‍ഡോസള്‍ഫാന്‍ കീടനാശിനി നിരോധിക്കുന്നതിനു മുന്‍പു കര്‍ഷക താത്പര്യം കൂടി പരിഗണിക്കണമെന്നു ബി.ജെ.പി നേതാവ് പ്രകാശ് ജാവ്ദേക്കര്‍ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ ഒരു ഭാഗത്തും ഇതിന്റെ പാര്‍ശ്വഫലം ഉണ്ടായതായി അറിവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ടെന്ന് കൃഷിമന്ത്രി രാജ്യസഭയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: