തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ മകന് അരുണ്‍ കുമാറിനെതിരായ ആരോപണങ്ങള്‍ നിയമസഭാ സമിതി അന്വേഷിക്കും. വി.ഡി സതീശന് എം.എല്‍.എയാണ് സമിതിയുടെ അധ്യക്ഷന്‍ നാല് ആരോപണങ്ങളാണ് അന്വേഷിക്കുക.
ഐസിടി അക്കാദമിയുടെ ഡയറക്ടറായി അരുണ്‍ കുമാറിനെ നിയമിച്ചത്, ഐഎച്ച്ആര്‍ഡിയില്‍ അഡീഷണല്‍ ഡയറക്ടറായി നിയമിച്ചത്, ഐഎച്ച്ആര്ഡ് മോഡല്‍ ഫിനിഷിങ് സ്കൂളിലെ നിയമനം, അരുണ്‍ കുമാറിന്റെ സുഹൃത്തിന്റെ സ്ഥാപനമായ സ്പേസുമായി നടത്തിയ സാമ്പത്തിക ഇടപാടുകള്‍ എന്നിവയാണ് അന്വേഷിക്കുക.
സമിതിയിലെ പ്രതിപക്ഷ അംഗങ്ങള്‍ ഐസിടി അക്കാദമി നിയമനം മാത്രം അന്വേഷിച്ചാല്‍ മതിയെന്നു വാദിച്ചു. എന്നാല്‍ ഭരണപക്ഷ അംഗങ്ങള്‍ ഇക്കാര്യം സമ്മതിച്ചില്ല. ഇതേത്തുടര്‍ന്നാണ് നാലു കാര്യങ്ങള്‍ അന്വേഷിക്കാന്‍ തീരുമാനിച്ചത്.
അച്യുതാനന്ദന് ഉള്‍പ്പെടെയുള്ളവരെ സാക്ഷികളായി വിസ്തരിക്കണമെന്ന കാര്യം ഈ മാസം 25നു ചേരുന്ന യോഗം തീരുമാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: