കൊച്ചി: സ്വര്‍ണവില സര്‍വകാല റെക്കാഡിലേക്ക് എത്തി, പവന് 19,520 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 2440 രൂപ. പവന് 880 രൂപയും ഗ്രാമിന് 110 രൂപയുമാണ് വര്‍ദ്ധിച്ചത്. ഓഹരി വിപണികളിലെ അനിശ്ചിതത്വം തുടരുന്നത് സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്ക് സ്വര്‍ണത്തെ കാണാന്‍ നിക്ഷേപകരെ പ്രേരിപ്പിക്കുന്നതാണ് വില കൂടാന്‍ കാരണം.
1765 ഡോളറായി രാജ്യാന്തര വിപണിയില്‍ സ്വര്‍ണ്ണത്തിന്റെ വില ഇന്ന് രാവിലെ ഉയര്‍ന്നിരുന്നു. ഇതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. കേരളത്തില്‍ വിവാഹസീസണ് അടുത്തതോടെ സ്വര്‍ണത്തിന് ആവശ്യക്കാരേറിയതും വില ഉയരാനുള്ള മറ്റൊരു കാരണമായി.
കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ രണ്ടായിരം രൂപയുടെ വര്‍ദ്ധനവാണ് ഒരു പവന് സ്വര്ണ്ണത്തിനുണ്ടായിരിക്കുന്നത്. അമേരിക്കയിലെ സാമ്പത്തിക പ്രതിസന്ധി ഇനിയും തുടരുകയാണെങ്കില്‍ സ്വര്‍ണ്ണത്തിന്റെ വില 25,000 രൂപയുടെ അടുത്തേയ്ക്ക് എത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: