കൊച്ചി: കാലംചെയ്ത വരാപ്പുഴ അതിരൂപതാ മുന്‍ ആര്‍ച്ച് ബിഷപ് ഡോ. കൊര്‍ണേലിയൂസ് ഇലഞ്ഞിക്കലിന്റെ ഭൗതികദേഹം ഇന്നു സംസ്ഥാന ബഹുമതികളോടെ സംസ്കരിക്കും. ഉച്ചതിരിഞ്ഞ് എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലിലെ അള്‍ത്താരയില്‍ വരാപ്പുഴ അതിരൂപതയുടെ മുന്‍ പിതാക്കന്മാര് അന്ത്യവിശ്രമം കൊള്ളുന്ന കല്ലറകള്‍ക്കു സമീപം പ്രത്യേകം തയാറാക്കിയ കല്ലറയിലാണ് സംസ്കാരം.
അഖിലേന്ത്യാ കത്തോലിക്കാ മെത്രാന് സമിതിയുടെ അധ്യക്ഷനുമായ കര്‍ദ്ദിനാള്‍ ടെലസ്ഫോര്‍ പ്ലാസിഡസ് ടോപ്പോയുടെ നേതൃത്വത്തിലായിരിക്കും അന്ത്യ ശുശ്രൂഷകള്‍ നടക്കുക. മുഖ്യകാര്‍മികത്വം വഹിക്കും. കത്തോലിക്കാ സഭയുടെ കേരളത്തിലെ എല്ലാ മെത്രാപ്പൊലീത്തമാരും മെത്രാന്മാരും കാര്‍മികരായി സംസ്കാര ശുശ്രൂഷയില്‍ പങ്കുചേരും.
എറണാകുളം സെന്റ് ആല്‍ബര്‍ട്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടിലെ പ്രത്യേക പന്തലില്‍ ഉച്ചയ്ക്കു രണ്ടുവരെ പൊതുജനങ്ങള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ സൗകര്യം ഉണ്ടായിരിക്കും. റാഞ്ചി അതിരൂപതാ മെത്രാപ്പൊലീത്തയും ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, കെസിബിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: