കൊച്ചി: സ്വര്‍ണവിലയിലെ വര്‍ദ്ധനവ് തുടരുന്നു. തിങ്കളാഴ്ച വ്യാപാരം തുടങ്ങി ആദ്യ മണിക്കൂറില്‍ തന്നെ രണ്ട് തവണ വില വര്‍ധിച്ചു. ഇതോടെ പവന്‍വില 18,640 രൂപയിലെത്തി പുതിയ റെക്കോഡ് കുറിച്ചു. ഒറ്റ ദിവസം കൊണ്ട് 480 രൂപയാണ് കുതിച്ചുയര്‍ന്നത്. ആദ്യം 320 രൂപയും പിന്നീട് 160 രൂപയും കൂടി.
ഗ്രാമിന് 2330 രൂപയാണ് ഇന്നത്തെ വില. 40 രൂപയും 20 രൂപയും ഉയര്‍ന്നാണ് ഈ നിലയിലെത്തിയത്. അമേരിക്കന്‍ സമ്പദ് വ്യവസ്ഥ തകര്‍ച്ചയിലാണെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഓഹരി വിപണികളിലുണ്ടായ നഷ്ടമാണ് നിക്ഷേപകരെ സ്വര്‍ണത്തില്‍ നിക്ഷേപമിറക്കാന്‍ പ്രേരിപ്പിച്ചത്.
രാജ്യാന്തര വിപണിയില്‍ 17,00 ഡോളറിലേക്കാണു രാവിലെ സ്വര്‍ണവില എത്തിയത്. ആദ്യ പത്തു മിനിറ്റിനുളളില്‍ 36 ഡോളര്‍ വില ഉയര്‍ന്നു. ഈ നില തുടര്‍ന്നാല്‍ 17,000ല്‍ നിന്നു 2,000 ഡോളര്‍ വരെ സ്വര്‍ണവില ഉയരുമെന്നാണു സൂചന. അങ്ങനെ സംഭവിച്ചാല്‍ സ്വര്‍ണവില പവന് 25,000 രൂപ കടക്കുമെന്നും വിലയിരുത്തലുണ്ട്.
ഓഹരി വിപണിയിലുണ്ടാകുന്ന ചലനങ്ങള്‍ പ്രത്യക്ഷമായി തന്നെ സ്വര്‍ണവിലയിലും പ്രതിഫലിക്കുന്നതാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്. കഴിഞ്ഞ ദിവസം യുഎസ് ക്രഡിറ്റ് റേറ്റിങ് ഇടിഞ്ഞതാണ് ആഗോള സമ്പദ് വ്യവസ്ഥയ്ക്കു വലിയ തിരിച്ചടിയായത്.
ശനിയാഴ്ചയായിരുന്നു പവന്‍വില ചരിത്രത്തില്‍ ആദ്യമായി 18,000 ഭേദിച്ചത്. അന്നു രണ്ട് തവണയായി 200 രൂപ വര്‍ധിച്ച് 18,160 രൂപയിലെത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: