കാസര്‍കോട്: പിന്നോക്ക വികസന വകുപ്പ് രൂപീകരിക്കാന്‍ നടപടി സ്വീകരിക്കാത്ത കേരളസര്‍ക്കാര്‍ ന്യൂനപക്ഷക്ഷേമ വകുപ്പ് രൂപീകരിക്കാന്‍ ഡയറക്ടറെ നിശ്ചയിക്കുകയും ആവശ്യമായ ഇതര തസ്തികകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ അനുവദിക്കുകയും ചെയ്ത നടപടി ജനസംഖ്യയില്‍ ഭൂരിപക്ഷം വരുന്ന തീയ്യ സമുദായങ്ങളോടുള്ള അവഗണനയാണെന്ന് എസ്എന്‍ഡിപി യൂത്ത് മൂവ്മെണ്റ്റ് രൂപീകരണ യോഗം ആരോപിച്ചു. ഈ അവഗണനയ്ക്കെതിരെ എസ്എന്‍ഡിപി യൂത്ത് മൂവമെണ്റ്റ് പ്രവര്‍ത്തകര്‍ ൨൫ ന് കലക്ട്രേറ്റ് മാര്‍ച്ച് നടത്തും. യോഗത്തില്‍ ശ്രീനില്‍ മുഖ്യ പ്രഭാഷണം നടത്തി. എസ്എന്‍ഡിപി യോഗം കാസര്‍കോട് യൂണിയന് സെക്രട്ടറി ഗണേശ് പാറക്കട്ട, യൂണിയന് വൈസ് പ്രസിഡണ്റ്റ് എ.ടി.വിജയന്, യോഗം ഡയറക്ടര്‍ അഡ്വ.പി.കെ.വിജയന്, യൂത്ത് മൂവ്മെണ്റ്റ് ജില്ലാ ചെയര്മാന് മനോജ്, യോഗം വൈസ് ചെയര്മാന് ഷാജി വെള്ളരിക്കുണ്ട്, യൂത്ത് മൂവ്മെണ്റ്റ് കണ്‍വീനര്‍ ശൈലേഷ്, എസ്എന്‍ഡിപി കാസര്‍കോട് യൂണിയന് കൗണ്‍സിലര്‍ കൃഷ്ണന് ഗുരുനഗര്, യൂണിയന് പഞ്ചായത്ത് കമ്മിറ്റി അംഗം വെള്ളുംഗന് മാസ്റ്റര്‍, ജയന്തന് തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികളായി കെ.ടി.കിഷോര്‍-വൈസ് പ്രസിഡണ്റ്റ്, ഷരണ്‍ മഞ്ചേശ്വരം-സെക്രട്ടറി, ദിനേശ് കുബന്നൂര്‍-കേന്ദ്ര സമിതി അംഗം, രവി കുണിയേരി, സതീശന് നാരമ്പാടി രജിത്ത് മൂല, പ്രസാദ് ബേവിഞ്ച, രാജ കാറഡുക്ക, സുമേഷ് ഉദയഗിരി, വേണു പാറക്കട്ട-അംഗങ്ങള്‍ എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: