കാഞ്ഞങ്ങാട്: കാലിച്ചാനടുക്കത്ത് ൮, ൯ തീയ്യതികളില്‍ ലോക ആദിവാസിദിനാചരണവും കലാമേളയും നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ൮ന് വൈകുന്നേരം കേരളത്തിലെ ൧൦ ജില്ലകളില്‍ നിന്നായി ൩൦൦ ഓളം ആദിവാസി കലാകാരന്മാര് സമ്മേളനത്തിനെത്തും. ൯ രാവിലെ ൯.൩൦ ന് ആരംഭിക്കുന്ന കലാശില്പശാല പ്രശസ്ത സിനിമാ സംവിധായകന് ഡോ.ബിജു ഉദ്ഘാടനം ചെയ്യും. എ.അമീര്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ കണ്ണൂറ് യൂണിവേഴ്സിറ്റി മലയാള വിഭാഗം ഡയറക്ടര്‍ ഡോ.എ.എം.ശ്രീധരന് മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് വയനാട്ടില്‍ നിന്നുള്ള കലാസംഘം നാടുഗദ്ദിക അവതരിപ്പിക്കും. ആദിവാസികലയും ജീവിതവും പരിസ്ഥിതിയും സംബന്ധിച്ച് മനോജ് കാനാ പ്രബന്ധം അവതരിപ്പിക്കും. കാസര്‍കോട് സംഘം അവതരിപ്പിക്കുന്ന മംഗലംകളിയോടനുബന്ധിച്ച് സി.പി.വിനോദ് മാസ്റ്റര്‍ ആദിവാസി കൂട്ടായ്മയില്‍ കലകളുടെ പങ്ക് എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കും. വൈകുന്നേരം ൪ മണിക്ക് കേരളാ ആദിവാസിഫോറം സംസ്ഥാന പ്രസിഡണ്റ്റ് രാഘവന് അടുക്കത്തിണ്റ്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന കലാസാംസ്കാരിക സമ്മേളനം പട്ടികവര്‍ഗ്ഗ ക്ഷേമവകുപ്പുമന്ത്രി പി.കെ.ജയലക്ഷ്മി ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ രാഘവന് അടുക്കം, കെ.കൃഷ്ണന്, സജീവന് പുളിക്കൂറ്, പി.ബാലചന്ദ്രന്, പി.ഉണ്ണികൃഷ്ണന്, മുസ്തഫ, സത്യന് തൊട്ടിലായി, രാകേഷ് വയമ്പ്, ജയകുമാര്‍ ജ്യോതി നഗര്‍ എന്നിവര്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: