കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ അനുകൂലമായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിണ്റ്റെ കോപ്പി ഒപ്പുമരച്ചോട്ടില്‍ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരസമിതി പ്രവര്‍ത്തകര്‍ കത്തിച്ചു. ൧൯൯൨ ന് ശേഷം ആകാശമാര്‍ഗ്ഗേ ഉള്ള കീടനാശിനി പ്രയോഗത്തിന് അനുമതി നല്കിയിട്ടുണ്ടായില്ല എന്ന കാരണം പറഞ്ഞാണ് കേന്ദ്ര കൃഷി വകുപ്പ് ജോയിണ്റ്റ് സെക്രട്ടറി വന്ദനാജെയിന്‍ സുപ്രീംകോടതിയില്‍ കൃഷിവകുപ്പിന് വേണ്ടി സത്യവാങ്മൂലം സമര്‍പ്പിച്ചത്. യഥാര്‍ത്ഥത്തില്‍ കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ കീടനാശിനി പ്രയോഗം തുടങ്ങിയത് ൧൯൭൦ കളോടു കൂടിയാണ്. യഥാര്‍ത്ഥ വസ്തുതകള്‍ മറച്ചുകൊണ്ട് ഇപ്പോഴും കീടനാശിനി കമ്പിനികളുടെ പിണിയാളുകളായിട്ടാണ് കേന്ദ്രകൃഷിവകുപ്പ് പ്രവര്‍ത്തിക്കുന്നതെന്നും ഈ റിപ്പോര്‍ട്ട് ജനവിരുദ്ധവും അഴിമതിനിറഞ്ഞതുമാണെന്നും എന്‍ഡോസള്‍ഫാന്‍ വിരുദ്ധസമിതി കൂട്ടിച്ചേര്‍ത്തു. സ്റ്റോക്ക് ഹോം കണ്‍വെന്‍ഷനില്‍ എന്‍ഡോസള്‍ഫാന്‍ നിരോധനത്തിനെതിരെ ആദ്യം അവതരിപ്പിച്ച് പിന്‍വലിപ്പിച്ച റിപ്പോര്‍ട്ടിണ്റ്റെ കോപ്പിയാണ് ഇപ്പോള്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്. ഇത് ഇന്ത്യക്ക് അപമാനവുംകാസര്കോട് ദുരന്ത ബാധിതരോടുള്ള അവഹേളനവുമാണ്. ഇന്ന് മുതല്‍ ഒന്‍പത് വരെ സംസ്ഥാനത്തുടനീളം വിദ്യാലയങ്ങളിലും കോളേജുകളിലും പൊതുസമൂഹവും ഈ വിഷയത്തില്‍ വിവിധ തരത്തിലുള്ള പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കണമെന്ന് സമരസമിതി അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: