ആറ്റിങ്ങല്‍: സലീം വധക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. ചിറയിന്‍കീഴ് മുടപുരം സ്വദേശി സനോഫറാണ് അറസ്റ്റിലായത്. കേസില്‍ നേരത്തെ അറസ്റ്റിലായ ഷെരീഫിന്റെ ബന്ധുവാണ് സനോഫര്‍.
ഗള്‍ഫില്‍ നിന്നും ഇന്നലെ രാവിലെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങിയ സനോഫറിനെ ആറ്റിങ്ങല്‍ ഡി.വൈ.എസ്.പിയുറ്റെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റഡിയിലെടുത്തത്. ഇന്ന് രാവിലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
സലീമിനെ കൊലപ്പെടുത്താന്‍ ഗള്‍ഫില്‍ നടന്ന ഗൂഢാലോചനയില്‍ ഇയാള്‍ പങ്കാളിയാണെന്ന് പോലീസ് സംശയിക്കുന്നു. സലീമില്‍ നിന്ന് ഇയാള്‍ വന്‍ തുക കടം വാങ്ങിയെന്നാണ് സൂചന. കൂടുതല്‍ തെളിവെടുപ്പിനായി ഷെരീഫിനെ രണ്ടു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. വ്യാജരേഖ നിര്‍മിച്ച് സിം കാര്‍ഡ് വാങ്ങിയതിനെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.
കൊല്ലപ്പെട്ട സലിമിന്റെ വലം കൈയ്യായിരുന്ന സനോഫറിന് കൊലയുമായി ബന്ധമുണ്ടെന്ന് നേരത്തെ സലിമിന്റെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. സലിമില്‍ നിന്ന് 2008 മുതല്‍ സനോഫര്‍ ഇടപാട് നടത്തിയിരുന്നു. സൗദിയിലെ റിയാദിലായിരുന്നു ഇരുവരും.
കഴിഞ്ഞ മാസം 9ന് കോരാണി പതിനെട്ടാം മൈലില്‍ സമീഹ മന്‍സിലില്‍ വച്ച് സലിമിനെ ഷെരീഫ് ഉറക്കഗുളിക കൊടുത്ത് മയക്കിയ ശേഷം വെട്ടിനുറുക്കി പ്ലാസ്റ്റിക് ബാഗുകളിലാക്കി കുഴിയിലിട്ട് മൂടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: