മുംബൈ: വ്യാപാരം ആരംഭിച്ച ഉടന്‍ തന്നെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ ഇടിവ്. രാവിലെ 9.17 നു വ്യാപാരം ആരംഭിച്ച ഉടന്‍ 2.4 ശതമാനം ഇടിവാണു രേഖപ്പെടുത്തിയത്. സെന്‍സെക്സ് 400 ലേറെ പോയിന്റ് ഇടിഞ്ഞു 17,248 ല്‍ എത്തി. നിഫ്റ്റി 73 പോയിന്റ് ഇടിഞ്ഞു.
5,211.25 ലാണു നിഫ്റ്റിയില്‍ ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. യുഎസ്, എഷ്യന്‍ വിപണികളിലുണ്ടായ ഇടിവാണ് ഇന്ത്യന്‍ ഓഹരി വിപണിയെയും ബാധിച്ചത്. ഡൗ ജോണ്‍സ് 500 പോയിന്റ് നഷ്ടത്തിലാണ് ഇന്നു വ്യാപാരം അവസാനിപ്പിച്ചത്. ഇന്‍ഷ്വറന്‍സ്, മെറ്റല്‍ സെക്ടറുകള്‍ക്കും ഇടിവുണ്ടായി.
കടം വാങ്ങല്‍ പരിധി ഉയര്‍ത്താനുള്ള ബില്ലിന് അംഗീകാരം ലഭിച്ചത് അമേരിക്കയിലെ വളര്‍ച്ചാ നിരക്ക് ഇടിക്കുമെന്ന ആശങ്കകളെ തുടര്‍ന്ന് വാള്‍സ്ട്രീറ്റ് സ്റ്റോക്ക് മാര്‍ക്കറ്റ് ഇടിയുകയായിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വിലയിലും കുറവുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: