തൃക്കരിപ്പൂറ്‍: ഒളവറയിലെ കള്‍വര്‍ട്ടിനടിയില്‍ ഉടുമ്പുന്തല കുറ്റിച്ചി കൊടക്ക വീട്ടില്‍ വിനീഷിണ്റ്റെ മൃതദേഹം കാണാനിടയായ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഒരു ബന്ധുവിണ്റ്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ ജൂലൈ ൨൮നാണ് വിനീഷ് വീട്ടില്‍ നിന്ന് പുറപ്പെട്ടത്. അന്ന് വൈകിട്ട് വിനീഷ് പയ്യന്നൂരിലെ ബാറില്‍ വെച്ച് മറ്റ് ചിലരുമായി ഏറ്റുമുട്ടിയിരുന്നതായി പറയപ്പെടുന്നുണ്ട്. യുവാവ് നല്ല മദ്യലഹരിയിലായിരുന്നുവത്രെ. ഒളവറയില്‍ വെച്ച് വിനീഷിനെ ചിലര്‍ മര്‍ദ്ദിക്കുന്ന വിവരം നിര്‍മ്മാണ തൊഴില്‍ ചെയ്തു വരുന്ന വിനീഷിണ്റ്റെ മേസ്ത്രിയെ ദൃക്സാക്ഷികള്‍ ഫോണില്‍ അറിയിച്ചിരുന്നു. ഈ വിവരം മേസ്ത്രി പോലീസിന് കൈമാറിയിട്ടുണ്ട്. മദ്യപാന ശീലമുള്ള വിനീഷ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറില്ല. വീട്ടില്‍ നിന്ന് പോയാല്‍ രണ്ടും മൂന്നും ദിവസം കഴിഞ്ഞ് തിരിച്ചെത്തുന്ന പതിവുണ്ട്. ഇതുകൊണ്ട് തന്നെ ൨൮ന് വീട്ടില്‍ തിരിച്ചെത്താത്ത വിനീഷിനെ വീട്ടുകാര്‍ അന്വേഷിച്ചില്ല. ൩൧ന് വീട്ടുകാര്‍ ബന്ധുക്കളെ ഫോണില്‍ വിളിച്ച് വിനീഷിനെ അന്വേഷിച്ചു. അടുത്തുദിവസം രാവിലെയാണ് വെള്ളത്തില്‍ മുങ്ങിയ നിലയില്‍ മൃതദേഹം കള്‍വര്‍ട്ടിനടിയില്‍ കണ്ടെത്തിയത്. മദ്യലഹരിയില്‍ കള്വര്ട്ടിലിരുന്ന യുവാവ് താഴേക്ക് മറിഞ്ഞ് വീണ് മരിച്ചതാവുമെന്നാണ് പോലീസിണ്റ്റെ നിഗമനം. ആന്തരികാവയങ്ങള്ക്കുള്ളില് വെള്ളം കയറിയതുമൂലമാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്. എങ്കിലും യുവാവിനെ ആരെങ്കിലും വക വരുത്തിയതാണോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ഒളവറ കലുങ്കിനടിയില്‍ ദുരൂഹ സാഹചര്യത്തില്‍ മകന് വിനീഷ് മരിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മാതാവ് കൊടക്കല്‍ ദേവകി ചന്തേര പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂലൈ ൨൮നാണ് അമ്മാവണ്റ്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പറയമ്മാനത്തെ വീട്ടില്‍ നിന്ന് വിനീഷ് ഇറങ്ങിയത്. സാധാരണ വീട്ടില്‍ നിന്ന് ഇറങ്ങിയാല്‍ ഒന്നോ രണ്ടോ ദിവസം കഴിഞ്ഞാണ് തിരിച്ച് വരാറുള്ളത്. അതുകൊണ്ടാണ് അന്വേഷിക്കാതിരുന്നത്. ഒളവറ മുണ്ട്യ സ്റ്റോപ്പിന് അപ്പുറം വിനീഷ് ചെല്ലാറില്ലായിരുന്നുവെന്നും ബന്ധു പറഞ്ഞു. വിനീഷിണ്റ്റെ തുടകളിലും കഴുത്തിലും മര്‍ദ്ദനമേറ്റ പാടുകള്‍ ഉണ്ടായിരുന്നു. കലുങ്കിനടിയിലേക്ക് ആള് സ്വയം വീഴാനുള്ള സാധ്യതയും ഇല്ലെന്ന് പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: