ആഗോള ഇസ്ലാമിക ഭീകരവാദം ശത്രുസ്ഥാനത്ത് കാണുന്നത് അമേരിക്കയുടെയും യൂറോപ്പിന്റെയും നേതൃത്വത്തില്‍ ലോകാധിപത്യത്തിന് ശ്രമിക്കുന്ന ക്രൈസ്തവ ശക്തിയെയാണ്. വത്തിക്കാന്‍ നയിക്കുന്ന ആഗോള ക്രൈസ്തവ ശക്തികള്‍ പ്രത്യക്ഷത്തില്‍ തന്നെ എതിരാളികളായി പ്രഖ്യാപിച്ചിട്ടുള്ളത് മുസ്ലീങ്ങളെയാണ്. ഫ്രാന്‍സിലെ ബുര്‍ഖ നിരോധനം, നെതര്‍ലാന്റ്സിലെ മിനാരങ്ങള്‍ നിരോധിക്കാനുള്ള നീക്കം, സുഡാന്റെ വിഭജനം എന്നിവയിലൊക്കെയുള്ളത് ക്രൈസ്തവ-മുസ്ലീം വേര്‍തിരിവാണ്. യൂറോപ്പിന്റെ ഭാഗമായിരുന്നിട്ടും തുര്‍ക്കിയെ യൂറോപ്യന്‍ യൂണിയന്റെ ഭാഗമാക്കുന്നതിനെ പോപ്പ് തീവ്രമായി എതിര്‍ക്കുകയാണ്. ഏറ്റവുമൊടുവില്‍ ക്രൈസ്തവ മതമൗലികവാദിയായ ആന്‍ഡേഴ്സ് ബ്രെയ്വിക് നോര്‍വെയില്‍ നടത്തിയ കൂട്ടക്കൊലയും ചരിത്രത്തില്‍ രക്തപങ്കിലമായ ഈ മതസംഘര്‍ഷത്തിന്റെ പ്രതിഫലനമാണ്.
അത്ഭുതകരമെന്ന് പറയട്ടെ, ആഗോള തലത്തില്‍ നിലനില്‍ക്കുന്ന ഈ സംഘര്‍ഷം ഇന്ത്യയിലെത്തുമ്പോള്‍ നിര്‍വീര്യവും നിഷ്പ്രഭവുമാകുന്നു. ഇന്ത്യ ഇസ്ലാമിക ഭീകരവാദത്തിന്റെ ഏറ്റവും വലിയ ഇരയായിരുന്നിട്ടും ഇവിടുത്തെ ക്രൈസ്തവ ശക്തികളും ഇസ്ലാമിക ഭീകരവാദികളും ഐക്യത്തിലാണ്. ഒരു കരണം കാണിച്ചാല്‍ മറുകരണം കാണിച്ചുകൊടുക്കണമെന്ന യേശുദേവന്റെ തത്വമല്ല, പൊതുശത്രുവായി ഹിന്ദുക്കളെ കാണുന്നതാണ് ഇതിന്റെ കാരണം. ഇന്ത്യയ്ക്ക് പുറത്ത് ഇസ്ലാമിക ഭീകരവാദത്തെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുന്ന ക്രൈസ്തവ മതശക്തികള്‍ ഇന്ത്യയില്‍ അവരുമായി അനുനയത്തിലെത്തുന്നു. മതമൈത്രിയുടെ കേദാരമായി വാഴ്ത്തപ്പെടുന്ന കേരളത്തില്‍ മതനിന്ദ ആരോപിച്ച് ഒരു കോളേജ് അധ്യാപകന്റെ കൈ വെട്ടിമാറ്റിയ ഇസ്ലാമിക തീവ്രവാദികളോട് ഇവിടുത്തെ കത്തോലിക്കാസഭ സ്വീകരിച്ചത് അങ്ങേയറ്റം അയഞ്ഞ സമീപനമാണ്. കേരളത്തിന്റെ പൊതസമൂഹം ശക്തമായി അപലപിച്ച ഈ സംഭവത്തെ ഒരു ‘നോണ്‍ ഇഷ്യൂ’ ആയാണ് കെസിബിസി ചിത്രീകരിച്ചത്.
ജൂലൈ പതിമൂന്നിന് മുംബൈയിലുണ്ടായ ഭീകരാക്രണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്ലാമിക ഭീകരതയെ രാജ്യം നേരിടേണ്ട വിധത്തെക്കുറിച്ച് ലേഖനമെഴുതിയ ഡോ.സുബ്രഹ്മണ്യന് സ്വാമിക്കെതിരെ മഹാരാഷ്ട്രയിലെ ന്യൂനപക്ഷ കമ്മീഷന് ഉപാധ്യക്ഷന്‍ എബ്രഹാം മത്തായി രംഗത്തുവന്നത് ക്രൈസ്തവ മതശക്തികള്‍ ഇസ്ലാമിക ഭീകരവാദവുമായി തന്ത്രപരമായി കൈകോര്‍ക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. “തീവ്ര വലതുപക്ഷ ചിന്തകള്‍ പ്രകടിപ്പിച്ചതിന്” ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153(എ) വകുപ്പ് പ്രകാരം സ്വാമിക്കെതിരെ നിയമനടപടി എടുക്കണമെന്ന് മത്തായി ആവശ്യപ്പെട്ടിരിക്കുകയാണ്.
മുംബൈയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന ഡിഎന്‍എ എന്ന പത്രത്തില്‍ ‘ഇസ്ലാമിക ഭീകരതയെ എങ്ങനെ തുടച്ചു നീക്കണം’ (ഒീം ് ംശുല ീൗേ കഹെമാശര ല്ൃീൃ) എന്ന ലേഖനമാണ് ഡോ.സുബ്രഹ്മണ്യന് സ്വാമി എഴുതിയത്. “ഇന്ത്യയിലെ ഭീകരാക്രമണങ്ങളെ പ്രതിരോധിക്കുന്നതിനായി അഹിന്ദുക്കള്‍ക്ക് വോട്ടവകാശം നിഷേധിക്കണം” എന്ന് സ്വാമി ലേഖനത്തില്‍ നിര്‍ദ്ദേശിക്കുന്നു എന്നാണ് എബ്രഹാം മത്തായി ആരോപിക്കുന്നത്. എന്നാല്‍ സ്വാമിയുടെ നിര്‍ദ്ദേശത്തെ പ്രകോപനപരമായി വളച്ചൊടിക്കുകയാണ് മത്തായി ചെയ്തിരിക്കുന്നത്. ഇന്ത്യയെ ‘ദാറുല്‍ ഇസ്ലാം’ ആക്കുക എന്ന ഇസ്ലാമിക ഭീകരവാദികളുടെ ലക്ഷ്യത്തോട് പ്രതികരിക്കേണ്ടവിധം വിശദീകരിച്ചുകൊണ്ട് സ്വാമി നിര്‍ദ്ദേശിക്കുന്നത് ഇങ്ങനെയാണ്: “ഏകീകൃത സിവില്‍കോഡ് നടപ്പാക്കുക. സംസ്കൃത പഠനവും വന്ദേമാതരം പാടുന്നതും നിര്‍ബന്ധമാക്കി ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കുക. തങ്ങളുടെ പൂര്‍വികര്‍ ഹിന്ദുക്കളാണെന്ന് അഭിമാനിക്കുന്ന അഹിന്ദുക്കള്‍ക്ക് മാത്രം വോട്ടവകാശം നല്‍കുക. ഹിന്ദുക്കളുടെയും പൂര്‍വികര്‍ ഹിന്ദുക്കളായവരുടെയും രാഷ്ട്രമെന്ന നിലയ്ക്ക് ഇന്ത്യയുടെ പേര് ഹിന്ദുസ്ഥാന്‍ എന്ന് മാറ്റുക” ഇതാണ് സ്വാമി പറഞ്ഞിരിക്കുന്നത്.
അഹിന്ദുക്കള്‍ക്ക് ഏകപക്ഷീയമായി വോട്ടവകാശം നിഷേധിക്കണമെന്നല്ല, ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കി (ദാറുള്‍ ഇസ്ലാമ്ാമാറ്റാന്‍ ഭീകരര്‍ ശ്രമിക്കുമ്പോള്‍ എന്തുചെയ്യണമെന്നാണ് സ്വാമി ചിന്തിക്കുന്നത്. മക്കയില്‍ ഹജ്ജിനുപോകുന്ന ഇന്ത്യക്കാരെപ്പോലും അവിടുത്തുകാര്‍ കാണുന്നത് ‘ഹിന്ദുക്കള്‍’ ആയാണ്. ലോകത്തെ ഏറ്റവും വലിയ ഇസ്ലാമിക രാജ്യമായ ഇന്തോനേഷ്യ ഹൈന്ദവമായ സ്വന്തം പൈതൃകത്തോട് പുലര്‍ത്തുന്ന ഐക്യവും ആദരവും പ്രസിദ്ധമാണ്. ‘ഹിന്ദു’ എന്നത് മതപരമല്ലെന്നും ജീവിതരീതിയെ കുറിക്കുന്നതാണെന്നും പരമോന്നത നീതിപീഠമായ സുപ്രീംകോടതിയുടെതായി ഒന്നിലധികം വിധികളുണ്ട്. ഇങ്ങനെയായിരിക്കെ ഇന്ത്യയിലെ അഹിന്ദുക്കളുടെ പൂര്‍വികര്‍ ഹിന്ദുക്കളാണെന്ന് പറയുന്നതിലും അവരത് അംഗീകരിക്കുന്നതിലും ആക്ഷേപാര്‍ഹമായി ഒന്നുമില്ല. അങ്ങനെ ചെയ്യുന്നത് അവര്‍ക്കും ഹിന്ദുക്കള്‍ക്കും ഇന്ത്യയ്ക്ക് തന്നെയും ഗുണകരമായി ഭവിക്കും. “മുസ്ലീം സമൂഹം അപലപിക്കില്ലെന്നും അനിസ്ലാമികമായി മുദ്രകുത്തില്ലെന്നും പ്രതീക്ഷിക്കുന്നു” എന്ന് എടുത്തുപറഞ്ഞുകൊണ്ടാണ് സ്വാമി തന്റെ നിലപാടുകള്‍ അവതരിപ്പിക്കുന്നത്.
സ്വാമിയുടെ വിശാലവും അതേസമയം ധീരവും പ്രായോഗികവുമായ അഭിപ്രായങ്ങളെ ക്രൈസ്തവ മതശക്തികള്‍ക്ക് സഹജമായ ദുഷ്ടലാക്കോടെ ചിത്രീകരിച്ച് മുസ്ലീങ്ങളുടെ പേരില്‍ മുതലെടുക്കാനാണ് എബ്രഹാം മത്തായി ശ്രമിക്കുന്നതെന്ന് വ്യക്തം.
പൂര്‍വികര്‍ ഹിന്ദുക്കളാണെന്ന് അംഗീകരിക്കാത്ത അഹിന്ദുക്കള്‍ക്ക് മാത്രമല്ല, വോട്ടവകാശം നിഷേധിക്കണമെന്ന് സ്വാമി പറയുന്നത്. രജിസ്ട്രേഷനിലൂടെ പൗരത്വം നേടിയവര്‍ക്കും വോട്ടവകാശം നല്‍കരുതെന്ന് അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. ഇത്തരക്കാര്‍ക്ക് ജനപ്രതിനിധികളാവാന്‍ കഴിയില്ലെന്ന അര്‍ത്ഥത്തിലാണ് ഇതെന്ന് അദ്ദേഹം വിശദീകരിക്കുകയും ചെയ്യുന്നു. സുബ്രഹ്മണ്യന് സ്വാമിയുടെ ലേഖനത്തിലെ ഈ നിര്‍ദേശത്തിന് നേര്‍ക്ക് എബ്രഹാം മത്തായി കണ്ണടക്കുകയാണ്. ഇതിന് കാരണവുമുണ്ട്. ഇവിടെ സ്വാമി ഉദ്ദേശിക്കുന്നത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെപ്പോലുള്ളവരെയാണ്. 1983ല്‍ രജിസ്ട്രേഷനിലൂടെയാണ് സോണിയ ഇന്ത്യന്‍ പൗരത്വം നേടിയത്.
വാസ്തവത്തില്‍ സുബ്രഹ്മണ്യന് സ്വാമിക്കെതിരെ രംഗത്തിറങ്ങാന്‍ എബ്രഹാം മത്തായിയെ പ്രേരിപ്പിച്ചതിന് പിന്നില്‍ സോണിയാഗാന്ധിയും മകന് രാഹുല്‍ഗാന്ധിക്കുമെതിരെ സ്വാമി സ്വീകരിക്കുന്ന കടുത്ത നിലപാടുകളാണ്. 2004 ല്‍ പ്രധാനമന്ത്രിയാവാന്‍ മോഹിച്ച് അന്നത്തെ രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍കലാമുമായി കൂടിക്കാഴ്ച നടത്തിയശേഷം സോണിയക്ക് പിന്മാറേണ്ടി വന്നതില്‍ സുബ്രഹ്മണ്യന് സ്വാമി നിര്‍ണായകമായ പങ്ക് വഹിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്നും സോണിയയോടുള്ള നിലപാടില്‍ മാറ്റം വരുത്താനോ അയവ് വരുത്താനോ സ്വാമി തയ്യാറായിട്ടില്ല. എന്നുമാത്രമല്ല, ഏറ്റവുമൊടുവില്‍ അഴിമതിയുമായി ബന്ധപ്പെട്ട് 43 സംഭവങ്ങളില്‍ സോണിയക്കെതിരെ നിയമനടപടിക്ക് അനുമതി ആവശ്യപ്പെട്ട് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് നിവേദനം സമര്‍പ്പിച്ചിരിക്കുകയാണ് സ്വാമി. ഈ നിവേദനം സോണിയക്കെതിരെയുള്ള കുറ്റപത്രം തന്നെയാണ്. അത്രയ്ക്ക് ശക്തവും ആധികാരികവുമായ ആരോപണങ്ങളും വിവരങ്ങളുമാണ് അതിലുള്ളത്.
രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രിയാക്കാന്‍ ലക്ഷ്യമിട്ട് ഭരണസംവിധാനത്തെ ഒന്നടങ്കം തന്റെ വരുതിയില്‍ കൊണ്ടുവരുന്നതിനാണ് സോണിയാഗാന്ധി ഇപ്പോള്‍ പരിശ്രമിക്കുന്നത്. ഒരു പൊതുതെരഞ്ഞെടുപ്പിലേക്ക് പോയി ഭാഗ്യപരീക്ഷണത്തിന് മുതിരാതെ രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്തുതന്നെ രാഹുലിനെ പ്രധാനമന്ത്രിയായി വാഴിക്കാനാണ് നീക്കം. ഇതിനെതിരെയും സുബ്രഹ്മണ്യന് സ്വാമി ആദ്യവെടി പൊട്ടിച്ചുകഴിഞ്ഞു. സോണിയയെപ്പോലെ രാഹുല്‍ഗാന്ധിക്കും ഇന്ത്യന്‍ പ്രധാനമന്ത്രിയാവാന്‍ നിയമതടസമുണ്ടെന്നാണ് സ്വാമി വ്യക്തമാക്കിയിരിക്കുന്നത്. പ്രിയങ്ക ഗാന്ധിക്കും ഈ വിലക്ക് ബാധകമാണ്.
ഇറ്റലിയുടെ നിയമമനുസരിച്ച് ജനനസമയത്ത് അമ്മയ്ക്ക് ഇറ്റാലിയന്‍ പൗരത്വമുണ്ടെങ്കില്‍ മക്കളും ആ രാജ്യത്തിന്റെ പൗരന്മാരായിരിക്കും. ഇറ്റാലിയന്‍ പൗരത്വം ഉപേക്ഷിക്കാത്തിടത്തോളം ഇന്ത്യന്‍ പൗരത്വം ലഭിക്കില്ലെന്നാണ് നിയമം വ്യക്തമാക്കുന്നത്. രാഹുലിന്റെ ജനനസമയത്ത് സോണിയക്ക് ഇറ്റാലിയന്‍ പൗരത്വമായിരുന്നു. അതിനാല്‍ രാഹുലിനും ഇറ്റാലിയന്‍ പൗരത്വമുണ്ട്. ഈ പൗരത്വം ഇതുവരെ രാഹുല്‍ ഉപേക്ഷിച്ചിട്ടുമില്ല. റൗള്‍ വിന്‍സി എന്ന പേരില്‍ രാഹുല്‍ ഇറ്റാലിയന്‍ പാസ്പോര്‍ട്ട് ഉപയോഗിക്കുന്നതായും സ്വാമി വെളിപ്പെടുത്തിയിട്ടുണ്ട്. 2001 സപ്തംബര്‍ 27 ന് അമേരിക്കയിലെ ബോസ്റ്റണ്‍ വിമാനത്താവളത്തില്‍വച്ച് 1,60,000 ഡോളറുമായി രാഹുല്‍ഗാന്ധി യുഎസ് അന്വേഷണ ഏജന്‍സിയായ എഫ്ബിഐയുടെ പിടിയിലായ വിവരവും പുറത്തുവിട്ടത് സുബ്രഹ്മണ്യന് സ്വാമിയായിരുന്നു.
തങ്ങളുടെ വഴിമുടക്കുന്ന സുബ്രഹ്മണ്യന് സ്വാമിയെ വീഴ്ത്താനുള്ള മാര്‍ഗങ്ങള്‍ തേടുകയായിരുന്നു ഗാന്ധികുടുംബം. എന്നാല്‍ സ്വാമിയുമായി നേരിട്ട് ഏറ്റുമുട്ടിയാല്‍ ജയിക്കില്ലെന്ന് സോണിയക്കും മറ്റും നന്നായറിയാം. ഏറ്റുമുട്ടുന്നത് പോയിട്ട് സ്വാമിയുടെ ആരോപണങ്ങളോട് പ്രതികരിക്കാന്‍ പോലും അവര്‍ക്കാവുന്നില്ല. ഈ സാഹചര്യത്തില്‍ ‘ഇസ്ലാമികവിരോധം’ മറയാക്കി അദ്ദേഹത്തെ കുടുക്കാമെന്നാണ് സോണിയക്ക് പിന്നിലുള്ളവര്‍ കരുതുന്നത്. ഇതിന്റെ ഭാഗമാണ് ഇസ്ലാമിക ഭീകരവാദത്തിനെതിരെ അതിശക്തമായി പ്രതികരിച്ച സ്വാമിക്കെതിരെ മഹാരാഷ്ട്ര ന്യൂനപക്ഷ കമ്മീഷനില്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ക്രൈസ്തവ മതമൗലികവാദി രംഗത്തിറങ്ങിയിട്ടുള്ളത്. ഇന്ത്യയിലെ മുസ്ലീങ്ങളെ ഹിന്ദുക്കള്‍ക്കെതിരെ തിരിച്ച് മുതലെടുക്കുക എന്നത് രാജ്യാന്തരബന്ധവും നേതൃത്വവും സങ്കല്പ്പാതീതമായ ധനശക്തിയുമുള്ള ക്രൈസ്തവശക്തികളുടെ അജണ്ടയാണെന്നത് ഇവിടെ വിസ്മരിക്കാന്‍ പാടില്ല.
മുരളി പാറപ്പുറം
പ്രതികരിക്കാൻ ഇവിടെ എഴുതുക: