കാസര്‍കോട്: ജനവിരുദ്ധ ബാങ്കിങ്ങ് പരിഷ്കാരങ്ങള്‍ ഉപേക്ഷിക്കുക, പുറം കരാര്‍ ജോലി സമ്പ്രദായം നിലനിര്ത്തലാക്കുക, ബാങ്കിങ്ങ് നിയമഭേദഗതി ബില്‍, പി.എഫ്.ആര്.ഡി.എ ബില്‍ എന്നിവ പിന്‍വലിക്കുക, ബാങ്കിങ്ങ് റിക്രൂട്ട്മെണ്റ്റ് ബോര്‍ഡ് പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരും ൫ന് നടത്തുന്ന പണിമുടക്ക് സമരത്തിണ്റ്റെ മുന്നോടിയായി കാഞ്ഞങ്ങാടും കാസര്‍കോടും ബാങ്ക് ശാഖകള്‍ക്ക് മുമ്പില്‍ നടക്കുന്ന പ്രകടനം വിജയിപ്പിക്കാന്‍ യുനൈറ്റഡ് ഫോറം ഓഫ് ബേങ്ക് യൂണിയന്സിണ്റ്റെ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. കെ.രാഘവന് അദ്ധ്യക്ഷത വഹിച്ചു. സമരപരിപാടികള്‍ വി.മനോജ് വിശദീകരിച്ചു. കെ.വി.മുരളി, സെബാസ്റ്റ്യന്‍ പുത്തൂറ്‍, വികാസ്, കെ.കുഞ്ഞികൃഷ്ണന് നായര്‍, ടി.ബാലകൃഷ്ണന്, കെ.ശ്രീധരന് നായര്‍, കെ.രാഘവന്, എന്നിവര്‍ സംസാരിച്ചു. പി.ദാമോദരന്‍ സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: