മാവുങ്കാല്‍: അജാനൂറ്‍ ഗ്രാമപഞ്ചായത്തിലെ പള്ളോട്ട് വാര്‍ഡില്‍ ആഗസ്റ്റ് 9ന് നടക്കേണ്ട ഉപതെരഞ്ഞെടുപ്പ് യുഡിഎഫ്, എല്‍ഡിഎഫ് കക്ഷികളെ സംബന്ധിച്ച് നിര്‍ണ്ണായകമാവുന്നു. പരാജയ ഭീതി പൂണ്ട കോണ്‍ഗ്രസ്സ് പുതിയ ആരോപണങ്ങളുമായി രംഗത്ത് എത്തിയിരിക്കുകയാണ്. കോണ്‍ഗ്രസ്സിണ്റ്റെ ബ്ളോക്ക് കമ്മിറ്റി അംഗമായ വനിതാ നേതാവ് സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിക്കുന്നത് കോണ്ഗ്രസ്സ്കാരെ പരാജയ ഭീതിയിലാക്കിയിട്ടുണ്ട്. സിപിഎമ്മിണ്റ്റെ മുന്‍ അജാന്നൂറ്‍ പഞ്ചായത്ത് പ്രസിഡണ്ട് ദേവീ രവീന്ദ്രനെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായിരുന്ന കാഞ്ചനയാണ് കോണ്‍ഗ്രസ്സ് റബലായി രംഗത്തുവന്നിരിക്കുന്നത്. ഡിസിസി സെക്രട്ടറിയായ അഭിഭാഷകണ്റ്റെ ബന്ധുവിനെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്തതിലും വാര്‍ഡിലെ കോണ്‍ഗ്രസ്സിണ്റ്റെ സജീവ പ്രവര്‍ത്തകയായ കാഞ്ചനയെ തഴഞ്ഞതിലും വലിയൊരു വിഭാഗം കോണ്ഗ്രസ്സുകാര് അതൃപ്തരാണ്. കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി യോഗത്തില്‍ കാഞ്ചനെയായിരുന്നുവത്രെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിരുന്നത്. ൨൩ വാര്‍ഡുകളുള്ള അജാനൂറ്‍ പഞ്ചായത്തില്‍ ൯ അംഗങ്ങളുള്ള യുഡിഎഫാണ് ഭരിക്കുന്നത്. പ്രധാന പ്രതിപക്ഷമായ എല്‍ഡിഎഫിന് ൮ അംഗങ്ങളാണ് ഉള്ളത്. ബിജെപിക്ക് നിര്‍ണ്ണായക സ്വാധീനമുള്ള പഞ്ചായത്താണ് അജാനൂറ്‍. നാല് വാര്‍ഡുകളിലാണ് ഇവിടെ ബിജെപി വിജയിച്ചത്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പള്ളോട്ട് വാര്‍ഡിലും ബിജെപിയാണ് വിജയിച്ചിരുന്നത്. അവര്‍ സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് രാജി വെച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. തികഞ്ഞ ശുഭാപ്തി വിശ്വാസത്തോടെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയായ സുജാതയുടെ പ്രവര്‍ത്തനം മുന്നേറുന്നത്. ൨൧൨ പുതിയ വോട്ടര്‍മാര്‍ ഇത്തവണയുള്ളത്. ആകെ ൧൫൨൪ വോട്ടര്‍മാരാണ് ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: