കാഞ്ഞങ്ങാട്: മുസ്ളീം തീവ്രവാദികളുമായി ബന്ധപ്പെട്ട നാല്പേര്‍ക്ക് പാസ്പോര്‍ട്ട് അനവദിക്കുന്നതിനുവേണ്ടി ശുപാര്‍ശ നല്കിയ ബേഡകം എഎസ്ഐ ജയകുമാറിനെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കേസില്‍ അറസ്റ്റ് ചെയ്യാന്‍ സാധ്യത. രാജപുരം പോലീസാണ് വ്യാജ പാസ്പോര്‍ട്ട് കേസില്‍ പനത്തടി സ്വദേശിയായ എഎസ്ഐ ജയകുമാറിനെ പ്രതിചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തത്. ൨൦൦൮ല് സെപ്ഷ്യല്‍ ബ്രാഞ്ചില്‍ ഹെഡ്കോണ്‍സ്റ്റബിള്‍ ആയ ജയകുമാര്‍ അമ്പലത്തറ പോലീസ് സ്റ്റേഷനില്‍ എസ്എസ്ബിയില്‍ ജോലി നോക്കവെ ആണ് തീവ്രവാദബന്ധമുള്ള ഒരു സ്ത്രീയടക്കം നാല് പേര്‍ക്ക് പാസ്പോര്‍ട്ട് നല്‍കുന്നതിന് ശുപാര്‍ശ നല്‍കിയത്. അപേക്ഷിച്ച് ഒരാഴ്ചക്കകം പാസ് പോര്‍ട്ട് കിട്ടി വരുന്ന തത്ക്കാല്‍ പദ്ധതിയിലാണ് ജയകുമാര്‍ പാസ്പോര്‍ട്ടിന് ശുപാര്‍ശ നല്‍കിയത്. ഇവര്‍ നാട്ടില്‍ സ്ഥിരതാമസക്കാരാണെന്നും കേസുകളില്‍ ഒന്നും പ്രതിയല്ലെന്നും നാല്പേര്ക്കും പാസ്പോര്‍ട്ട് നല്‍കാമെന്നും ഇദ്ദേഹം വെരിഫിക്കേഷന് രഹസ്യ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇവര്‍ നാല് പേരും നാട്ടില്‍ സ്ഥിരതാമസമില്ലാത്തവരും തീവ്രവാദ ബന്ധമുള്ളവരാണെന്നും ഇപ്പോള്‍ ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ൨൦൦൮മുതല് നടന്നിട്ടുള്ള പാസ് പോര്‍ട്ട് കുംഭകോണ കേസ്സുകളില്‍ എഎസ്ഐ ജയകുമാറിനെതിരെയുള്ള ഒരു കേസ് മാത്രമാണ് ക്രൈംബ്രാഞ്ച് ഇപ്പോള്‍ അന്വേഷിക്കുന്നത്. ജില്ലാ പോലീസ് സൂപ്രണ്ട് നേരിട്ടു നടത്തേണ്ടിയിരുന്ന സ്പെഷ്യല്‍ വെരിഫിക്കേഷന് അനുസരിച്ചാണ് ജയകുമാര്‍ ശുപാര്‍ശ എസ്പിക്ക് നല്‍കിയത്. തത്ക്കാല്‍ പാസ്പോര്‍ട്ട് വെരിഫിക്കേഷന് നടത്താന്‍ എസ്പി പ്രത്യേക ചുമതല നല്കി അപേക്ഷയില്‍ തീര്‍ത്തും വഞ്ചനാ പരമായ വിവരങ്ങള്‍ നല്കി എസ്പിയെ വിശ്വാസ വഞ്ചന നല്കി എന്ന് കണ്ടെത്തിയതിനാല്‍ ജയകുമാറിനെതിരെയുള്ള കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. എഎസ്ഐ ജയകുമാറിണ്റ്റെ പേരില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് ആക്ട് അനുസരിച്ച് രാജ്യദ്രോഹ കുറ്റം ചുമത്താന്‍ വരെ സാധ്യതയുണ്ട്. പ്രമാദമായ പാസ്പോര്‍ട്ട് കേസില്‍ ദിവസങ്ങള്‍ക്കകം കൂടുതല്‍ അറസ്റ്റ് നടക്കാന്‍ സാധ്യതയുണ്ട്. അമ്പലത്തറ പോലീസ് രജിസ്റ്റര്‍ ചെയ്യേണ്ടിയിരുന്ന ഈ കേസ് രാജപുരം പോലീസ് രജിസ്റ്റര്‍ ചെയ്തതിലും ദുരൂഹത ഏറെയുണ്ട്. പാസ്പോര്‍ട്ട് കരസ്ഥമാക്കിയ ഒരാള്‍ കാഞ്ഞങ്ങാട്ടെ ചില ട്രാവല്‍ ഏജല്‍സി ഉടമകള്‍ക്കെതിരെ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയാതായും അറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: