കാസര്‍കോട്: സംസ്ഥാനത്ത് അടുത്ത അഞ്ച് വര്‍ഷത്തില്‍ അന്തരാഷ്ട്ര നിലവാരമുള്ള 1൦൦൦ കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി വി..കെ.ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. സംസ്ഥാന റോഡ് വികസന പ്രൊജക്ടില്‍ ഉള്‍പ്പെടുത്തി ഈ പദ്ധതിക്ക് 51൦൦ കോടി രൂപാ ചെലവഴിക്കും. ബഡ്ജറ്റില്‍ ഇതിനായി 2൦൦ കോടി രൂപാ വകയിരുത്തിയിട്ടുണ്ട്. 1൦൦൦ കോടി രൂപാ സംസ്ഥാന ഗവണ്‍മെണ്റ്റ് പദ്ധതിക്ക് അനുവദിക്കും. ബാക്കി തുക മറ്റു സോത്രസുകളില്‍ നിന്നു സമാഹരിക്കും. സംസ്ഥാനത്തെ എല്ലാ റോഡുകളും നാലു വര്‍ഷത്തിനകം നല്ല ഗുണനിലവാരമുള്ള റോഡുകളായി ഉയര്‍ത്തും. കെ.എസ്.ടി.പി. രണ്ടാം ഘട്ടത്തില്‍ മാത്രമെ കാഞ്ഞങ്ങാട് – കാസര്‍കോട് സ്റ്റേറ്റ് ഹൈവെ ഏറ്റെടുക്കാന്‍ കഴിയുമെന്ന സാഹചര്യത്തില്‍ ഈ റോഡിണ്റ്റെ അറ്റകുറ്റ പണി നടത്താനായി ഒന്നര കോടി രൂപാ അനുവദിച്ചിട്ടുണ്ട.് വീണ്ടും ഒന്നര കോടി രൂപാ കൂടി നല്കി ഈ റോഡ് സഞ്ചാര യോഗ്യമാക്കും. ഇനി നിര്‍മ്മിക്കുന്ന എല്ലാ റോഡുകള്‍ക്കും ഓവുചാല്‍ നിര്‍മ്മാണം നിര്‍ബന്ധമാക്കുമെന്നും മന്ത്രി അറിയിച്ചു. കാലവര്‍ഷം സമീപിക്കുന്ന സമയത്ത് റോഡ് റിപ്പയറിംഗും ടാറിംഗും ചെയ്യുന്നതിനാല്‍ മഴയില്‍ പൂര്‍ണ്ണമായും റോഡ് തകരുന്നത് തടയുന്നതിണ്റ്റെ ഭാഗമായി മാര്‍ച്ച് 31 നകം എല്ലാ റോഡ് പ്രവര്‍ത്തികളും പൂര്‍ത്തീകരിക്കാന്‍ നടപടി എടുക്കും. മഴക്കാലത്ത് പദ്ധതിയുടെ സാങ്കേതിക ജോലികള്‍ പൂര്‍ത്തീകരിച്ചു ടെണ്ടര്‍ വിളിച്ചു എഗ്രിമെണ്റ്റില് ഒപ്പു വെയ്ക്കുകയും മഴ മാറിയ ഉടന്‍ തന്നെ ജോലി ആരംഭിച്ച് സമയ ബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ജില്ലാതല അവലോകനയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ എം.എല്‍.എ. മാരായ പി.ബി.അബ്ദുള്‍ റസാഖ്, എന്‍.എ.നെല്ലികുന്ന്, കെ.കുഞ്ഞിരാമന്, ഇ.ചന്ദ്രശേഖരന്, കെ.കുഞ്ഞിരാമന്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്റ്റ് അഡ്വ.പി.പി.ശ്യാമളാദേവി, ജില്ലാ കളക്ടര്‍.കെ.എന്‍.സതീഷ്, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി മനോജ് ജോഷി, ചീഫ് എഞ്ചിനീയര്‍മാരായ പെണ്ണമ്മ (കെ.എസ്.ടി.പി.) പി.കെ.സതീഷന് (കെട്ടിടം), കെ.ജോസഫ് മാത്യു(ദേശീയപാത) ടി.ബാബുരാജ്(റോഡുകളും, പാലങ്ങളും) പൊതുമരാമത്ത് വകുപ്പിലെ മറ്റു ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: