തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ വിചാരണ തടവുകാരന് ട്രെയിന്‍ യാത്രക്കിടെ പോലീസിനെ വെട്ടിച്ച് ചാടി രക്ഷപ്പെട്ടു. മോഷണക്കേസില്‍ ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്ന ഇയാളെ കാസര്‍ക്കോട് കോടതിയിലെ മറ്റൊരു കേസിലെ വിചാരണയ്ക്ക് കൊണ്ടുപോയി മടങ്ങും വഴിയാണ് രക്ഷപ്പെട്ടത്. കടയ്ക്കാവൂര്‍ റെയില്‍വെ സ്റ്റേഷന് സമീപം എത്തിയപ്പോള്‍ ട്രെയിനിന്റെ വേഗത കുറഞ്ഞപ്പോഴാണ് പ്രതി കൈ വിലങ്ങുമായി ചാടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: