കാഞ്ഞങ്ങാട്: ക്ഷേമനിധി മാസത്തില്‍ ആയിരം രൂപ വീതം അനുവദിക്കണമെന്നും ബജറ്റില്‍ പ്രഖ്യാപിച്ച പ്രകാരം കേരള ലോട്ടറി നറുക്കെടുപ്പ് പ്രതിദിനമായി പുനരാരംഭിക്കുവാനും കേരള ലോട്ടറി വ്യാപാര സമിതി ജില്ലാ കമ്മിറ്റി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. പുതിയ ജില്ലാ ഭാരവാഹികളായി അജിത്ത് കുമാര്‍ (പ്രസിഡണ്റ്റ്) എന്‍.കെ.ജയചന്ദ്രന് (സെക്രട്ടറി) വി.കെ.വേണുഗോപാല്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. യാഗത്തില്‍ സംസ്ഥാന പ്രസിഡണ്റ്റ് എ.എം.സലാം, ജനറല്‍ സെക്രട്ടറി അന്‍സറുദ്ദീന്‍, ട്രഷറര്‍ പി.ബാബു എന്നിവര്‍ സംസാരിച്ചു. എന്‍.കെ.ജയചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. ലക്ഷകണക്കിന് പട്ടിണിപ്പാവങ്ങളുടെ ഉപജീനമാര്ഗ്ഗമായ ഭാഗ്യക്കുറി വില്പന നിര്‍ത്തലാക്കിയിട്ട് പത്ത് മാസത്തോളം പിന്നിട്ട ഈ കാലയളവില്‍ ജീവിക്കാന്‍ മാര്‍ഗ്ഗമില്ലാതെ പതിനഞ്ചോളം ലോട്ടറിത്തൊഴിലാളികള്‍ ആത്മഹത്യ ചെയ്യുകയുണ്ടായി. ഇടക്കാല ആശ്വാസമായി കഴിഞ്ഞ സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രതിമാസം ആയിരം രൂപ ധനസഹായം പേരിന് രണ്ട് മാസം മാത്രമാണ് കൊടുത്തത്. ഇന്ന് അതും നിര്‍ത്തിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: