ചെറുപുഴ: വൈദ്യുതി തൂണുകള്‍ റോഡിലേക്ക് പൊട്ടിവീണ് മണിക്കൂറുകളോളം ഗതാഗതം നിലച്ചു. തിരുമേനി-താബോര്‍ റൂട്ടിലാണ് വൈദ്യുതി തൂണുകള്‍ തകര്‍ന്നുവീണത്. നാട്ടുകാരുടെ അവസരോചിതമായ ഇടപെടലിനെ തുടര്‍ന്ന് വാന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. തിരുമേനി പള്ളിക്ക് സമീപത്തെ വൈദ്യുതി തൂണുകളാണ് കാലപ്പഴക്കം മൂലം ഇന്നലെ തകര്‍ന്ന് വീണത്. ഉടന്‍ നാട്ടുകാര്‍ ഇടപെട്ട് വൈദ്യുതിബന്ധം വിച്ഛേദിച്ചത് വാന്‍ ദുരന്തം ഒഴിവാക്കി. പിന്നീട് നാട്ടുകാരും വൈദ്യുതി വകുപ്പ് ജീവനക്കാരും ചേര്‍ന്ന് തടസ്സം നീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. കാലപ്പഴക്കം കാരണം ഏതുനിമിഷവും പൊട്ടിവീണ് അപകടം സംഭവിക്കാവുന്ന നിരവധി വൈദ്യുത് തൂണുകള്‍ പാടിയോട്ടു ചാല്‍ സെക്ഷനിലുണ്ടെന്ന് നാട്ടുകാര്‍ നേരത്തെ സൂചന നല്‍കിയിട്ടും മാറ്റാന്‍ തയ്യാറാവാത്ത അധികൃതരുടെ നിലപാടാണ് ഇത്തരത്തിലുള്ള അപകടങ്ങള്‍ക്ക് കാരണമാകുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: