കണ്ണൂറ്: ജനജീവിതത്തിണ്റ്റെ സമസ്ത മേഖലകളിലും സര്‍വ്വവ്യാപിയായി മാറിയ അഴിമതി നിയന്ത്രിക്കുന്നതില്‍ രാജ്യത്തിണ്റ്റെ ഭരണ നേതൃത്വത്തിലെത്തിയ രാഷ്ട്രീയ പാര്‍ട്ടികള്‍ പരാജയപ്പെട്ടതായി ബിഎംഎസ് സംസ്ഥാന സെക്രട്ടറി എം.പി.രാജീവന് പറഞ്ഞു. ബിഎംഎസ് സ്ഥാപന ദിനത്തോടനുബന്ധിച്ച് ജവഹര്‍ ഓഡിറ്റോറിയത്തില്‍ നടന്ന കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ പാര്‍ട്ടികള്‍ അഴിമതി നിയന്ത്രിക്കുന്നതില്‍ നിന്നും മാറിനിന്നത് ജനാധിപത്യ സംവിധാനത്തിലുള്ള സാധാരണ ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തുന്നതിന് കാരണമായതായും വിശ്വാസ്യത വീണ്ടെടുക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളും തൊഴിലാളി പ്രസ്ഥാനങ്ങളും സാമൂഹ്യ-സാംസ്കാരിക പ്രസ്ഥാനങ്ങളും സുതാര്യവും സത്യസന്ധവുമായ പ്രവര്‍ത്തനം നടത്തണമെന്നദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സമ്പത്ത് കൊള്ളയടിച്ച് വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം പുറത്തുകൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. സ്വാതന്ത്യാനന്തര ഭാരതത്തില്‍ അഴിമതി പൊതുജീവിതത്തിണ്റ്റെ ഭാഗമായി മാറിയിരിക്കുകയാണ്. ഇന്ത്യയിലെ പട്ടിണിപ്പാവങ്ങള്‍ക്കും നിരാലംബര്‍ക്കും അവകാശപ്പെട്ട പൊതുധനമാണ് ഇത്തരത്തില്‍ കൊള്ളയടിക്കപ്പെടുന്നത്. പൊതുധനം ചിലവഴിക്കുന്നതില്‍ കര്‍ക്കശ നിലപാടായിരുന്നു ഗാന്ധിജിക്ക്. ഗാന്ധിയന്‍ വീക്ഷണങ്ങളെ ഭരണനേതൃത്വം തൃണസമാനം അവഗണിച്ച് എന്നതുകൊണ്ടാണ് അഴിമതി സര്‍വ്വമേഖലകളിലും ഭയാനകമായ രീതിയില്‍ വര്‍ദ്ധിച്ചിരിക്കുന്നത്. അഴിമതിക്ക് അറുതി വരുത്താന്‍ അഴിമതിക്കാരെ ശിക്ഷിക്കണം. ഇത്തരം ശിക്ഷകളിലൂടെ അഴിമതി നടത്തുന്നവരെ പിന്തിരിപ്പിക്കാന് സാധിക്കണമെന്നദ്ദേഹം പറഞ്ഞു. ഇന്ത്യയിലെന്നല്ല ലോകത്തിലെ തന്നെ മാതൃകാപരമായ തൊഴിലാളി പ്രസ്ഥാനമാണ് ബിഎംഎസ്. ൪൬ കോടി ൨൦ ലക്ഷം വരുന്ന ഇന്ത്യന്‍ തൊഴിലാളികളെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര തൊഴിലാളി സമ്മേളനത്തില്‍ പങ്കെടുക്കുകയും സമിതിയില്‍ സ്ഥിരാംഗത്വമുള്ള സംഘടനയുമാണ് ബിഎംഎസ്. രാഷ്ട്രത്തെ കാര്‍ന്ന് തിന്നുന്ന മഹാഅര്ബുദമായി മാറിയിരിക്കുന്ന ഇത്തരം അഴിമതികള്‍ക്കെതിരെ ഇന്ത്യന്‍ ട്രേഡ് യൂണിയന് പ്രസ്ഥാനങ്ങളുടെ മുന്‍നിരക്കാരായ ബിഎംഎസ് മുന്‍പന്തിയിലുണ്ടാകുമെന്നും രാജ്യത്തെ അഴിമതി മുക്തമാക്കാനുള്ള പോരാട്ടത്തില്‍ മുഴുവന്‍ തൊഴിലാളികളും അണിചേരണമെന്നും രാജീവന് ആഹ്വാനം ചെയ്തു. ബിഎംഎസ് ജില്ലാ വൈസ്പ്രസിഡണ്ട് അഡ്വ. സുരേഷ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് പി.കൃഷ്ണന് പ്രസംഗിച്ചു. സെക്രട്ടറി പി.ബാലന് സ്വാഗതവും തയ്യല്‍ തൊഴിലാളി സംഘ് ജില്ലാ ജോ.സെക്രട്ടറി വനജാ രാഘവന് നന്ദിയും പറഞ്ഞു. പാനൂറ്: അഴിമതി മുക്ത നവഭാരത സൃഷ്ടിക്കായി സമൂഹഘടനയെ മാറ്റിയെടുക്കാന്‍ ബിഎംഎസ് രംഗത്തിറങ്ങണമെന്ന് ആര്‍എസ്എസ് വിഭാഗ് സേവാപ്രമുഖ് കെ.അശോകന് പറഞ്ഞു. ബിഎംഎസ് സ്ഥാപനദിനത്തോടനുബന്ധിച്ച് തലശ്ശേരി, കൂത്തുപറമ്പ്, മാഹി, പാനൂറ് മേഖലാ കമ്മറ്റികളുടെ നേതൃത്വത്തില്‍ പാനൂറ് സുമംഗലി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാജ്യവ്യാപകമായി അഴിമതിയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കപ്പെട്ട് കൊണ്ടിരിക്കുകയാണ്. ബോഫേഴ്സ്, ൨ജി സ്പെക്ട്രം തുടങ്ങിയ അഴിമതിക്കഥകള്‍ സാധാരണക്കാരണ്റ്റെ കണക്ക് കൂട്ടലുകള്ക്കുമപ്പുറത്താണ്. കേന്ദ്രഭരണ കക്ഷികള്‍ക്കടക്കം വ്യക്തമായി പങ്കുള്ള ഇത്തരം അഴിമതികള്‍ക്കെതിരെ ബിഎംഎസിന് മാത്രമേ പ്രതികരിക്കാനാവുകയുള്ളൂ. രാഷ്ട്രീയത്തിനതീതമായ കാഴ്ചപ്പാടോടെ അധ്വാനം ആരാധനയാണ് എന്ന തത്വശാസ്ത്രത്തില്‍ വിശ്വസിച്ച് പ്രവര്‍ത്തിക്കുന്ന മറ്റ് സംഘടനകളില്‍ നിന്നും വ്യത്യസ്തമാക്കുന്നതും ഇതാണെന്നും അദ്ദേഹം തുടര്‍ന്ന് പറഞ്ഞു. ജില്ലാ സെക്രട്ടറി കെ.പി.ജ്യോതിര്‍മനോജ് പരിപാടി ഉദ്ഘാടനം ചെയ്തു. എം.പി.ഗോപാലകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. എം.ബാലന് പ്രസംഗിച്ചു. സി.രാഘവന് സ്വാഗതവും കയപ്രത്ത് കുമാരന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: