കണ്ണൂര്‍: മന്ത്രിയായിരിക്കവെ കൂത്തുപറമ്പില്‍ എം.വി.രാഘവനെ വധിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ വിധി പറയുന്നത് ഒക്ടോബര്‍ 12 ലേക്ക് മാറ്റി. തലശ്ശേരി അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജിയാണ് വിധി പറയുന്നത് മാറ്റിയത്.
സി.പി.എം സംസ്ഥാന സമിതി അംഗം എം.വി.ജയരാജന് ഉള്‍പ്പടെ അമ്പത് സി.പി.എം പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍. 75 പേരെ നേരത്തേ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതിനാല്‍ വിട്ടയച്ചിരുന്നു. 1994 നവംബര്‍ 25നായിരുന്നു കേസിനാസ്പദമായ സംഭവം.
കൂത്തുപറമ്പ് അര്‍ബന്‍ ബാങ്കിന്റെ സായാഹ്ന ശാഖ ഉദ്ഘാടനം ചെയ്യാനെത്തിയ എം.വി.രാഘവനെ തടഞ്ഞ് വധിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: