ന്യുദല്‍ഹി: വോട്ടിന് കോഴ കേസില്‍ രാജ്യസഭാംഗം അമര്‍ സിങ്ങിനെ ചോധ്യം ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ദല്‍ഹി പോലീസ് ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചു. അമര്‍ സിങ്ങാണ് പണം നല്‍കിയതെന്ന് ബി.ജെ.പി എം.പിമാര്‍ ദല്‍ഹി പോലിസിനെ അറിയിച്ചു.
2008 ജൂലൈ 22ന് ഒന്നാം യു.പി.എ സര്‍ക്കാര്‍ വിശ്വാസവോട്ട് തേടുന്നതിനിടെ ഒരു കോടി രൂപയുമായി മൂന്ന് ബി.ജെ.പി എം.പിമാര്‍ ലോക്സഭയില്‍ എത്തിയിരുന്നു. സര്‍ക്കാരിനെതിരെ വോട്ട് ചെയ്യാതിരിക്കാന്‍ കൈക്കൂലിയായി നല്കിയ തുകയാണ് ബി.ജെ.പി ആരോപിച്ചു.
സമാജ്വാദി പാര്‍ട്ടി നേതാവ് അമര്‍സിങ് കൈക്കൂലി നല്‍കിയെന്നും എം.പിമാര്‍ പറഞ്ഞിരുന്നു. അടുത്ത അനുയായി ആയ സഞ്ജീവ് സക്സേന മുഖേന അമര്‍സിങ്ങാണ് കൈക്കൂലി നല്‍കിയതെന്നാണ് ദല്‍ഹി പോലീസ് കഴിഞ്ഞ ദിവസം കോടതിയില്‍ അറിയിച്ചത്. അമര്‍ സിങ് കൈക്കൂലി നല്കി എന്നതിന് വ്യക്തമായ തെളിവുകളുണ്ടെന്നും ദല്‍ഹി പോലീസ് സൂചിപ്പിക്കുന്നു.
അമര്‍ സിങ്ങിനെ ഉടന്‍ ദല്‍ഹി പോലീസ് ചോദ്യം ചെയ്യും. നിലവില്‍ രാജ്യസഭാ അംഗമായ അമര്‍സിങ്ങിനെ ചോദ്യം ചെയ്യാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ദല്‍ഹി പോലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചിരിക്കുകയാണ്. സഞ്ജീവ് സക്സേനയെ ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ കേസ് നിര്‍ണ്ണായക വഴിത്തിരിവിലേക്ക് നീങ്ങുകയാണ്.
ആരോപണം ഉന്നയിച്ച എം.പിമാരില്‍ നിന്നും ദല്‍ഹി പോലീസ് വീണ്ടും തെളിവെടുത്തിട്ടുണ്ട്. കൈക്കൂലി നല്‍കിയതിന്റെ പിന്നില്‍ അമര്‍സിങ്ങാണെന്ന് എം.പിമാരും പോലീസിനോട് പറഞ്ഞുവെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: