കോട്ടയം: മേഴ്സിരവി ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്കാരത്തിന് ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്ത് അര്‍ഹയായി. ഇന്ത്യയിലെ ഏറ്റവും സ്വാധീനവും ജനസമ്മിതിയുമുള്ള വനിതാ നേതാക്കളെ ആദരിക്കാനാണ് പുരസ്കാരം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ജൂലൈ ൧൬-ാം തീയതി ൩ മണിക്ക് കോട്ടയം മാമ്മന്‍ മാപ്പിളഹാളില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്രപ്രതിരോധമന്ത്രി എ.കെ.ആണ്റ്റണി ഷീലാദീക്ഷിത്തിന് പുരസ്കാരം നല്‍കും. ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അദ്ധ്യക്ഷത വഹിക്കും. കെപിസിസി പ്രസിഡണ്റ്റ് രമേശ് ചെന്നിത്തല, കെ.എം.മാണി, തിരുവഞ്ചൂറ്‍ രാധാകൃഷ്ണന്, കെ.സി.ജോസഫ്, എം.എ.യൂസഫലി, സി.കെ.മേനോന് എന്നിവര്‍ ആശംസാപ്രസംഗം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: