തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് താന്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതിന് മുമ്പ് മകന് അരുണ്‍ കുമാറിനെ ഐ.സി.ടി.എ ഡയറക്ടറായി നിയമിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് നിയമസഭയില്‍ വ്യക്തമാക്കി.
ഇതു സംബന്ധിച്ച് പി.സി.വിഷ്ണുനാഥ് ഉന്നയിച്ച ആരോപണം ശരിയല്ലെന്നും അദ്ദേഹം നിയമസഭയില്‍ നടത്തിയ പ്രത്യേക പ്രസ്താവനയില്‍ അറിയിച്ചു. എടുത്തിട്ടില്ലാത്ത തീരുമാനം സംബന്ധിച്ചാണ് വിഷ്ണുനാഥ് ആരോപണം ഉന്നയിക്കുന്നത്. വിഷ്ണുനാഥ് ആരോപണത്തില്‍ ഉറച്ച് നില്ക്കുകയാണെങ്കില് അതേക്കുറിച്ച് നിയമസഭാ സമിതി അന്വേഷിക്കട്ടെയെന്നും വി.എസ്.അച്യുതാനന്ദന് പറഞ്ഞു.
വി.എസ് മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതിന് തൊട്ടുമുന്‍പ് സ്വന്തം വകുപ്പായ ഐ.ടിയുടെ കീഴില്‍ ഐ.എച്ച്.ആര്‍ഡിയുടെ സഹകരണത്തോടെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്നോളജി എന്ന പേരില്‍ പുതിയ അക്കാദമി രൂപീകരിച്ച് മകന് വി.എ. അരുണ്‍കുമാറിനെ ഡയറക്ടറായി നിയമിച്ചുവെന്നാണ് പി.സി. വിഷ്ണുനാഥ് ഇന്നലെ നിയമസഭയില്‍ ആരോപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: